കര്‍ശന സുരക്ഷാ പരിശോധന; 3,273 ട്രാഫിക് നിയമലംഘനങ്ങള്‍, 76 വാഹനങ്ങള്‍ പിടിച്ചെടുത്തു

Published : Jan 28, 2024, 01:31 PM IST
 കര്‍ശന സുരക്ഷാ പരിശോധന; 3,273 ട്രാഫിക് നിയമലംഘനങ്ങള്‍, 76 വാഹനങ്ങള്‍ പിടിച്ചെടുത്തു

Synopsis

നിയമലംഘനങ്ങള്‍ നടത്തിയ 76 വാഹനങ്ങള്‍ പിടിച്ചെടുത്തു. രണ്ടുപേരെ ട്രാഫിക് പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു.

കുവൈത്ത് സിറ്റി: കുവൈത്തില്‍ ജനറല്‍ ട്രാഫിക് ഡിപ്പാര്‍ട്ട്മെന്‍റിന്‍റെ നേതൃത്വത്തില്‍ നടത്തിയ എല്ലാ ഗവര്‍ണറേറ്റുകളിലെയും റോഡുകളില്‍ സുരക്ഷാ പരിശോധന നടത്തി. പരിശോധനകളില്‍ ആകെ 3,273 ട്രാഫിക് നിയമലംഘനങ്ങളാണ് കണ്ടെത്തിയത്.

നിയമലംഘനങ്ങള്‍ നടത്തിയ 76 വാഹനങ്ങള്‍ പിടിച്ചെടുത്തു. രണ്ടുപേരെ ട്രാഫിക് പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു. രണ്ടുപേരെ  ജുവനൈല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഡിപ്പാര്‍ട്ട്മെന്‍റിന് കൈമാറി. നിയമലംഘകരെ കണ്ടെത്താന്‍ വരും ദിവസങ്ങളിലും കര്‍ശന പരിശോധന നടത്തുമെന്നും നിയമലംഘകരോട് വിട്ടുവീഴ്ചയില്ലെന്നും അധികൃതര്‍ അറിയിച്ചു.  

Read Also - ഗള്‍ഫ് രാജ്യങ്ങളെ ബന്ധിപ്പിച്ച് പുതിയ കപ്പല്‍ സര്‍വീസ്; അപ്പര്‍ ഗള്‍ഫ് എക്സ്പ്രസിന് തുടക്കമായി

അതേസമയം കുവൈത്തില്‍ കഴിഞ്ഞ ദിവസം ഗുരുതര നിയമലംഘനങ്ങള്‍ കണ്ടെത്തിയ മെന്‍സ് സലൂണ്‍ അധികൃതര്‍ പൂട്ടിച്ചിരുന്നു. സാൽമിയ ഏരിയയിലെ ഒരു മെൻസ് സലൂൺ ആണ് അടച്ചുപൂട്ടിയത്. വാണിജ്യ വ്യവസായ മന്ത്രാലയത്തിലെ കൺട്രോൾ ഡിപ്പാർട്ട്‌മെന്റിലെ ഇൻസ്പെക്ടർമാരുടെ സംഘം നടത്തിയ പരിശോധനയിൽ ഗുരുതര നിയമലംഘനം കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. 

പരിശോധനയിൽ ഏക്സ്പയറി ഡേറ്റ് കഴിഞ്ഞ സൗന്ദര്യവർദ്ധക വസ്തുക്കളും ക്രീമുകളും സലൂണിൽ ഉപയോ​ഗിച്ചിരുന്നതായി കണ്ടെത്തി. അപ്രതീക്ഷിത സന്ദർശനത്തിനിടെ സലൂൺ ശുചിത്വവും സുരക്ഷാ മാനദണ്ഡങ്ങളും ലംഘിച്ചതായും കണ്ടെത്തി. കാലാവധി കഴിഞ്ഞ സൗന്ദര്യവർദ്ധക ഉൽപ്പന്നങ്ങളുടെ ഉപയോഗം ഉപഭോക്താക്കൾക്ക് വലിയ ആരോ​ഗ്യ പ്രശ്നങ്ങളുണ്ടാക്കും. ഈ സാഹചര്യത്തിൽ കർശന നടപടി  സ്വീകരിക്കുകയായിരുന്നു. സലൂൺ നടത്തിപ്പുകാരെ കൊമേഴ്‌സ്യൽ പ്രോസിക്യൂഷന് കൈമാറി. ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും അധികൃതർ വ്യക്തമാക്കി. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ

Read more Articles on
click me!

Recommended Stories

ഹൈവേയിലൂടെ സംശയകരമായ രീതിയിൽ നടന്ന് യുവാവും യുവതിയും, പടോളിങ് ഉദ്യോഗസ്ഥരുടെ കണ്ണിൽപ്പെട്ടു, ലഹരി ഉപയോഗിച്ചതിന് പിടിയിൽ
റിയാദിൽ ഡ്രൈവറായ മലയാളി ഹൃദയാഘാതം മൂലം മരിച്ചു