പ്രാർത്ഥിക്കാനെത്തിയവർക്ക് കൊവിഡ്: സൗദിയിൽ 22 പള്ളികൾ കൂടി അടച്ചു

By Web TeamFirst Published Feb 10, 2021, 11:59 PM IST
Highlights

അടച്ചുപൂട്ടിയ പള്ളികളിൽ എട്ടെണ്ണം റിയാദ് പ്രവിശ്യയിലാണ്. നാലെണ്ണം റിയാദ് നഗരത്തിനുള്ളിലും ബാക്കി നാല് എണ്ണം റിയാദ് പ്രവിശ്യയിലെ ഹുറൈംല, ദിലം, വാദി ദവാസിർ എന്നിവിടങ്ങളിലാണ്. 

റിയാദ്: പ്രാർത്ഥിക്കാനെത്തിയവർക്ക് കൊറോണ ബാധ സ്ഥിരീകരിച്ചതിനെ തുടർന്ന് സൗദി അറേബ്യയിൽ വിവിധ ഭാഗങ്ങളിൽ 22 പള്ളികൾ അടച്ചിട്ടു. തിങ്കൾ, ബുധൻ ദിവസങ്ങളിലായാണ് ഇത്രയും പള്ളികൾ അടച്ചത്. ഇതിൽ അണുമുക്തമാക്കൽ ജോലി പൂർത്തിയായ ആറ് പള്ളികൾ തുറന്നു. 

അടച്ചുപൂട്ടിയ പള്ളികളിൽ എട്ടെണ്ണം റിയാദ് പ്രവിശ്യയിലാണ്. നാലെണ്ണം റിയാദ് നഗരത്തിനുള്ളിലും ബാക്കി നാല് എണ്ണം റിയാദ് പ്രവിശ്യയിലെ ഹുറൈംല, ദിലം, വാദി ദവാസിർ എന്നിവിടങ്ങളിലാണ്. സൗദി കിഴക്കൻ പ്രവിശ്യയിലെ ബഖൈഖിലും ദക്ഷിണ സൗദിയിലെ തത്ലീത്തിലും അൽജൗഫിലും പള്ളികൾ അടച്ചു. അടച്ച പള്ളികൾ അണുമുക്തമാക്കൽ ജോലികൾ പൂർത്തിയായാൽ തുറക്കും. പ്രത്യേക സമിതി ഇതിനായി പ്രവർത്തിക്കുന്നുണ്ട്. 

click me!