കുവൈത്തില്‍ ഫെബ്രുവരി 23 മുതല്‍ 27 വരെ അവധി ലഭിക്കും

By Web TeamFirst Published Dec 9, 2022, 4:41 PM IST
Highlights

ഇസ്‍റാഅ് - മിഅ്റാജ്  വാര്‍ഷികവും അവധി ദിനവും യഥാര്‍ത്ഥത്തില്‍ ഫെബ്രുവരി 18ന് ആണ്. എന്നാല്‍ എല്ലാ വര്‍ഷവും ഇസ്റാഅ് - മിഅ്റാജ് അവധി, രണ്ട് പ്രവൃത്തി ദിനങ്ങള്‍ക്കിടെയാണെങ്കില്‍ അത് തൊട്ടടുത്ത വ്യാഴാഴ്ചയിലേക്ക് മാറ്റണമെന്ന മന്ത്രിസഭാ നിര്‍ദേശം കുവൈത്തില്‍ പ്രാബല്യത്തിലുണ്ട്. 

കുവൈത്ത് സിറ്റി: കുവൈത്തില്‍ അടുത്ത വര്‍ഷം ഫെബ്രുവരി 23 മുതല്‍ 27 വരെ അവധിയായിരിക്കുമെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. സ്വാതന്ത്ര്യ ദിനം, വിമോചന ദിനം, ഇസ്റാഅ് - മിഅ്റാജ് വാര്‍ഷികം എന്നിവയോടൊപ്പം വാരാന്ത്യ അവധി കൂടി ഉള്‍പ്പെടുത്തിയാണ് ഇത്രയും ദിവസത്തെ അവധി ലഭിക്കുക. വ്യാഴാഴ്ച മുതല്‍ തിങ്കളാഴ്ച വരെയായിരിക്കും അവധി.

ഇസ്‍റാഅ് - മിഅ്റാജ്  വാര്‍ഷികവും അവധി ദിനവും യഥാര്‍ത്ഥത്തില്‍ ഫെബ്രുവരി 18ന് ആണ്. എന്നാല്‍ എല്ലാ വര്‍ഷവും ഇസ്റാഅ് - മിഅ്റാജ് അവധി, രണ്ട് പ്രവൃത്തി ദിനങ്ങള്‍ക്കിടെയാണെങ്കില്‍ അത് തൊട്ടടുത്ത വ്യാഴാഴ്ചയിലേക്ക് മാറ്റണമെന്ന മന്ത്രിസഭാ നിര്‍ദേശം കുവൈത്തില്‍ പ്രാബല്യത്തിലുണ്ട്. ഇതുകൊണ്ടുതന്നെ ഫെബ്രുവരി 18 ശനിയാഴ്ചയ്ക്ക് പകരം ഫെബ്രുവരി 23 വ്യാഴാഴ്ച ആയിരിക്കും ഇസ്റാഅ് - മിഅ്റാജ് അവധി.

ഫെബ്രുവരി 23 വ്യാഴാഴ്ച മുതല്‍ 27 തിങ്കളാഴ്ച വരെ അവധിയായിരിക്കും. അവധികള്‍ക്ക് ശേഷം ഫെബ്രുവരി 28ന് ചൊവ്വാഴ്ച ഔദ്യോഗിക പ്രവൃത്തി ദിനം പുനഃരാരംഭിക്കും. അതേസമയം കുവൈത്തില്‍ പുതുവത്സരപ്പിറവിക്ക് അനുബന്ധമായി മൂന്ന് ദിവസത്തെ അവധി നല്‍കും. ഡിസംബര്‍ 30, 31, ജനുവരി 1 എന്നീ ദിവസങ്ങളിലായിരിക്കും അവധി. അവധിക്ക് ശേഷം ഫെബ്രുവരി രണ്ടിന് പ്രവൃത്തി ദിനസങ്ങള്‍ പുനഃരാരംഭിക്കും.

Read also: യുഎഇയില്‍ വന്‍ മയക്കുമരുന്ന് വേട്ട; നൂറ് കിലോയിലേറെ ഹാഷിഷും ലഹരിമരുന്നുമായി പ്രവാസികള്‍ പിടിയില്‍

ഒമാനില്‍ ഔദ്യോഗിക അവധി ദിനങ്ങള്‍ പ്രഖ്യാപിച്ച് സുല്‍ത്താന്റെ ഉത്തരവ്; സ്വകാര്യ മേഖലയ്ക്കും ബാധകം
മസ്‍കത്ത്: ഒമാനില്‍ ഔദ്യോഗിക അവധി ദിനങ്ങള്‍ പ്രഖ്യാപിച്ചു കൊണ്ട് ഭരണാധികാരി സുല്‍ത്താന്‍ ഹൈതം ബിന്‍ താരിഖ് ഉത്തരവ് പുറപ്പെടുവിച്ചു. 88/2022 എന്ന നമ്പറിലുള്ള ഉത്തരവില്‍ ഒമാനിലെ സര്‍ക്കാര്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്കും പൊതു മേഖലയ്‍ക്കും ഒപ്പം സ്വകാര്യ മേഖലയ്‍ക്കും ബാധകമായ അവധി ദിനങ്ങളാണ് നിജപ്പെടുത്തിയിരിക്കുന്നത്.

സുല്‍ത്താന്‍ ഹൈതം ബിന്‍ താരിഖിന്റെ ഉത്തരവ് പ്രകാരം അവധി ദിനങ്ങള്‍ ഇവയാണ്
1. ഹിജ്റ പുതുവര്‍ഷാരംഭം (അറബി മാസമായ മുഹറം - 1)
2. നബി ദിനം (അറബി മാസം റബീഉല്‍ അവ്വല്‍ - 12)
3. ഇസ്റാഅ് മിഅ്റാജ് (അറബി മാസം റജബ് 27)
4. ദേശീയ ദിനം (നവംബര്‍ 18 - 19)
5. സുല്‍ത്താന്‍ രാജ്യത്തിന്റെ  അധികാരമേറ്റെടുത്ത ദിവസം (ജനുവരി 11)
6. ചെറിയ പെരുന്നാള്‍ (റമദാന്‍ മാസം 29 മുതല്‍ ശവ്വാല്‍ മൂന്നാം തീയ്യതി വരെ)
7. ബലി പെരുന്നാള്‍ (അറബി മാസം ദുല്‍ഹജ്ജ് ഒന്‍പത് മുതല്‍ പന്ത്രണ്ട് വരെ)

Read also:  205 ശതകോടി ദിര്‍ഹത്തിന്റെ ബജറ്റിന് അംഗീകാരം നല്‍കി ദുബൈ ഭരണാധികാരി

click me!