
ജിദ്ദ: സൗദി അറേബ്യയിലെ ജിദ്ദയില്‍ രണ്ട് മലയാളികള്‍ ഹൃദയാഘാതം മൂലം മരിച്ചു. മലപ്പുറം എആര്‍ നഗര്‍ സ്വദേശി പണ്ടാരപ്പെട്ടി അബ്ദുല്‍ കരീം (55), ഒറ്റപ്പാലം ചുനങ്ങാട് സ്വദേശി പുത്തന്‍ പീടിയേക്കല്‍ സൈതലവി (55) എന്നിവരാണ് ജിദ്ദയിലെ ആശുപത്രികളില്‍ മരിച്ചത്.
നെഞ്ചുവേദനയെ തുടര്‍ന്നാണ് ഇരുവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അബ്ദുല്‍ കരീം ഹയ്യ സനാബീലില്‍ ബഖാല ജീവനക്കാരനായിരുന്നു. അമീര്‍ ഫവാസില്‍ ഹൗസ് ഡ്രൈവറായി ജോലി ചെയ്ത് വരികയായിരുന്നു സൈതലവി. ഇരുവരുടെയും മൃതദേഹങ്ങള്‍ ജിദ്ദയില്‍ തന്നെ സംസ്‌കരിക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്.
Read More - പ്രവാസി മലയാളിയെ കടയ്ക്കുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി
സൗദി അറേബ്യയില്‍ പ്രവാസി മലയാളി വാഹനാപകടത്തിൽ മരിച്ചു
റിയാദ്: സൗദി അറേബ്യയിലെ മധ്യപ്രവിശ്യയില്‍ ഉണ്ടായ വാഹനാപകടത്തിൽ കോഴിക്കോട് കൊടുവള്ളി സ്വദേശി മരിച്ചു. റിയാദ് - മദീന ഹൈവേയിലെ അൽഗാത്തിൽ വാഹനങ്ങൾ കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിലാണ് കത്തറമ്മൽ പുക്കാട്ട് പുറായിൽ അബ്ദുൽഅസീസ് (61) മരിച്ചത്. ബുധനാഴ്ച്ച രാത്രിയിലായിരുന്നു അപകടം സംഭവിച്ചത്.
Read More - പ്രവാസി മലയാളി ജോലി സ്ഥലത്തുവെച്ച് മരിച്ചു
അൽഗാത്ത് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാട്ടിലെത്തിച്ച് ഖബറടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു. പിതാവ്: പരേതനായ വാവാട്ട് കുരുടൻ ചാലിൽ അമ്മദ് മുസ്ലിയാർ. മാതാവ്: ഖദീജ. ഭാര്യ: റംല വാവാട്. മക്കൾ: സഹീറ (മൈക്രോബയോളജിസ്റ്റ് -ബേബി ഹോസ്പിറ്റൽ കോഴിക്കോട്), സഹ്ദാദ് (ഖത്തർ), ഹയ ഫാത്തിമ (വിദ്യാർഥി). മരുമകൻ: ഷരീഫ് എളേറ്റിൽ (ബേബി ഹോസ്പിറ്റൽ കോഴിക്കോട്). സഹോദരങ്ങൾ: ലത്തീഫ് ഈങ്ങാപ്പുഴ ( എക്സിക്യുട്ടിവ് എഞ്ചിനിയർ കെ.എസ്.ഇ.ബി. ചെമ്പ് കടവ് ജലവൈദ്യുത പദ്ധതി), മൂസക്കോയ, മൈമൂന, സിദ്ധീഖ് (എൻജിനീയർ ), കെ.സി. ഇഖ്ബാൽ.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam