തൊഴിലാളികൾക്ക് ഹെൽത്ത് ഇൻഷുറൻസ് നൽകിയില്ല, 110 തൊഴിലുടമകൾക്ക് 25 ലക്ഷം റിയാൽ പിഴ

Published : Aug 02, 2025, 06:22 PM IST
Key Benefits of Choosing Individual Health Insurance over Family Floater Plans

Synopsis

ജീവനക്കാർക്കും അവരുടെ ആശ്രിതർക്കും നിർബന്ധിത ആരോഗ്യ പരിരക്ഷ ഉറപ്പാക്കുന്നതിൽ പരാജയപ്പെട്ടതുമായി ബന്ധപ്പെട്ട നിയമലംഘനങ്ങൾ പരിഹരിക്കാനും ഇൻഷുറൻസ് ഉറപ്പാക്കാനും കൗൺസിൽ നിരവധി തവണ മുന്നറിയിപ്പുകൾ നൽകിയിരുന്നു.

റിയാദ്: ആരോഗ്യ പരിരക്ഷ ഉറപ്പാക്കുന്നതിൽ പരാജയപ്പെട്ട സൗദി സ്വകാര്യമേഖലയിലെ 110 തൊഴിലുടമകൾക്ക് സൗദി ഹെൽത്ത് ഇൻഷുറൻസ് കൗൺസിൽ 25 ലക്ഷം റിയാൽ പിഴ ചുമത്തി. സഹകരണ ആരോഗ്യ ഇൻഷുറൻസ് സംവിധാനത്തിലെ വ്യവസ്ഥകൾ ലംഘിച്ചതിനാണ് നിരവധി തൊഴിലുടമകൾക്ക് പിഴ ചുമത്തിയതെന്ന് കൗൺസിൽ വ്യക്തമാക്കി. 110 തൊഴിലുടമകൾക്കെതിരെ ആകെ 2,556,000 റിയാൽ പിഴയാണ് ചുമത്തിയിരിക്കുന്നത്.

ജീവനക്കാർക്കും അവരുടെ ആശ്രിതർക്കും നിർബന്ധിത ആരോഗ്യ പരിരക്ഷ ഉറപ്പാക്കുന്നതിൽ പരാജയപ്പെട്ടതുമായി ബന്ധപ്പെട്ട നിയമലംഘനങ്ങൾ പരിഹരിക്കാനും ഇൻഷുറൻസ് ഉറപ്പാക്കാനും കൗൺസിൽ നിരവധി തവണ മുന്നറിയിപ്പുകൾ നൽകിയിരുന്നു. അതും പാലിക്കാത്ത സാഹചര്യത്തിലാണ് പിഴ ചുമത്തൽ ഉൾപ്പടെയുള്ള നടപടിയെടുത്തത്. സഹകരണ ആരോഗ്യ ഇൻഷുറൻസ് സംവിധാനത്തിെൻറെ ആർട്ടിക്കിൾ 14 വ്യവസ്ഥ ചെയ്യുന്നത് തൊഴിലാളികളുടെയും അവരുടെ കുടുംബാംഗങ്ങളുടെയും ഹെൽത്ത് ഇൻഷുറൻസ് പ്രീമിയം അടയ്ക്കേണ്ടത് തൊഴിലുടമകളാണ്.

ഓരോ തൊഴിലാളിക്കുമുള്ള പ്രീമിയം അടയ്ക്കുന്നതിൽ വീഴ്ച വരുത്തിയാൽ വാർഷിക പ്രീമിയത്തിെൻറ മൂല്യത്തിൽ കവിയാത്ത പിഴ ചുമത്തുന്നതിനു പുറമേ നിയമലംഘകരെ താൽക്കാലികമോ സ്ഥിരമോ ആയ കാലയളവിലേക്ക് തൊഴിലാളികളെ റിക്രൂട്ട്മെൻറ് ചെയ്യുന്നതിൽനിന്ന് വിലക്കാനും കഴിയും. തൊഴിലുടമകൾക്ക് നിർബന്ധിത ആരോഗ്യ ഇൻഷുറൻസ് നടപ്പാക്കുന്നതിന് ഉത്തരവാദിത്തമുള്ള സ്ഥാപനമെന്ന നിലയിൽ കൗൺസിലിെൻറ പങ്ക് ശക്തിപ്പെടുത്തുന്നതിെൻറ ഭാഗമായാണ് ഈ നടപടികൾ.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ

Read more Articles on
click me!

Recommended Stories

പ്രമുഖ ഇന്ത്യൻ വ്യവസായി യുഎഇയിൽ അന്തരിച്ചു, 'സൂപ്പർമാന്‍റെ' വിയോഗത്തിൽ വേദനയോടെ പ്രവാസ ലോകം
ഇ-കാർഡ് വിൽപ്പനയ്ക്ക് പുതിയ നിയമം; ഉപഭോക്താക്കളുടെ തിരിച്ചറിയൽ വിവരങ്ങൾ ഉറപ്പാക്കണമെന്ന് വാണിജ്യ മന്ത്രാലയം