Covid - 19 : സൗദി അറേബ്യയിൽ 25 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു; ഇന്ന് ഒരു മരണം

By Web TeamFirst Published Nov 29, 2021, 10:46 PM IST
Highlights

സൗദി അറേബ്യയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 25 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 29 പേര്‍ രോഗമുക്തരായി. ഒരു കൊവിഡ് മരണം കൂടി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു.

റിയാദ്: സൗദി അറേബ്യയിൽ പുതിയതായി 25 പേർക്ക് കൂടി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചു. നിലവിലെ രോഗികളിൽ 29 പേർ രോഗമുക്തി നേടി. രാജ്യത്ത് ഒരാളുടെ കൂടി മരണം കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു. രാജ്യത്ത് ആകെ 31,055,094 പി.സി.ആർ പരിശോധനകൾ നടന്നു. ആകെ റിപ്പോർട്ട് ചെയ്ത രോഗ ബാധിതരുടെ എണ്ണം 549,720 ആയി. ഇതിൽ 538,885 പേരും സുഖം പ്രാപിച്ചു. ആകെ 8,834 പേർ മരിച്ചു. 

2,001 പേരാണ് നിലവിൽ ചികിത്സയിൽ കഴിയുന്നത്. ഇവരിൽ 44 പേർ ഗുരുതരാവസ്ഥയിലാണ്. ഇവർ രാജ്യത്തെ വിവിധ ആശുപത്രികളിൽ തീവ്രപരിചരണ വിഭാഗത്തിലാണ്. ബാക്കിയുള്ളവരുടെ സ്ഥിതി തൃപ്തികരമാണ്. രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 98 ശതമാനവും മരണനിരക്ക് 1.6 ശതമാനവുമായി തുടരുന്നു. രാജ്യത്താകെ ഇതുവരെ 47,309,172 ഡോസ് വാക്സിൻ കുത്തിവെച്ചു. ഇതിൽ 24,581,780 എണ്ണം ആദ്യ ഡോസ് ആണ്. 22,380,259 എണ്ണം സെക്കൻഡ് ഡോസും. 1,718,160 ഡോസ് പ്രായാധിക്യമുള്ളവർക്കാണ് നൽകിയത്. 347,133 പേർക്ക് ബൂസ്റ്റർ ഡോസ് നൽകി. രാജ്യത്തെ വിവിധ മേഖലകളിൽ പുതുതായി റിപ്പോർട്ട് ചെയ്ത രോഗികളുടെ എണ്ണം: റിയാദ് - 11, ജിദ്ദ - 5, മദീന - 3, മറ്റ് 6 സ്ഥലങ്ങളിൽ ഓരോ രോഗികൾ വീതം. 

click me!