സൗദി അറേബ്യയില്‍ ഇന്ന് 253 പേര്‍ക്ക് കൊവിഡ്, മൂന്ന് മരണം

Published : Jan 28, 2021, 08:21 PM IST
സൗദി അറേബ്യയില്‍ ഇന്ന് 253 പേര്‍ക്ക് കൊവിഡ്, മൂന്ന് മരണം

Synopsis

അസുഖ ബാധിതരായി ചികിത്സയില്‍  കഴിയുന്നവരുടെ എണ്ണം 2157 ആണ്. ഇതില്‍ 362 പേര്‍ ഗുരുതരാവസ്ഥയിലാണ്.

റിയാദ്: സൗദി അറേബ്യയില്‍ ഇന്ന് 253 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ചികിത്സയില്‍ കഴിയുന്നവരില്‍ മൂന്ന് പേര്‍ മരിച്ചു. 208 പേര്‍ സുഖം പ്രാപിച്ചു. ഇതുവരെ  കൊവിഡ് ബാധിതരുടെ എണ്ണം 367276 ആയി. 358753 രോഗികള്‍ സുഖം പ്രാപിച്ചു. ആകെ മരണസംഖ്യ 6366 ആയി.

അസുഖ ബാധിതരായി ചികിത്സയില്‍  കഴിയുന്നവരുടെ എണ്ണം 2157 ആണ്. ഇതില്‍ 362 പേര്‍ ഗുരുതരാവസ്ഥയിലാണ്. ഇവര്‍ രാജ്യത്തെ വിവിധ ആശുപത്രികളില്‍ തീവ്രപരിചരണ വിഭാഗത്തിലാണ്.  ബാക്കിയുള്ളവരുടെ ആരോഗ്യസ്ഥിതി തൃപ്തികരമാണ്. രാജ്യത്തെ കൊവിഡ് മുക്തി നിരക്ക് 97.7 ശതമാനവും മരണനിരക്ക് 1.7 ശതമാനവുമായി തുടരുന്നു. രാജ്യത്തെ ഓരോ  മേഖലയിലും പുതുതായി റിപ്പോര്‍ട്ട് ചെയ്ത രോഗികളുടെ എണ്ണം: റിയാദ് 85, കിഴക്കന്‍ പ്രവിശ്യ 66, മക്ക 50, വടക്കന്‍ അതിര്‍ത്തി മേഖല 13, അല്‍ബാഹ 7, അസീര്‍ 7, നജ് റാന്‍ 5, ഹായില്‍ 5, മദീന 5, ഖസീം 3, അല്‍ജൗഫ് 3, ജീസാന്‍ 3, തബൂക്ക് 2.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

റമദാനിൽ വാഹനാപകടങ്ങൾ കൂടുതൽ നടക്കുന്നത് ഉച്ചനേരങ്ങളിലെന്ന് കണക്ക്
യുഎഇയിൽ 2024 ൽ പെയ്ത ആ മഴയ്ക്ക് പിന്നിൽ...