സൗദി അറേബ്യയിലെ പൊതുമാപ്പ്: 26 തടവുകാർക്ക് മോചനം

By Web TeamFirst Published Dec 14, 2020, 7:29 PM IST
Highlights

 ഖസീം പ്രവിശ്യാ പൊതുമാപ്പ് സമിതി തലവൻ സുലൈമാൻ ബിൻ ഇബ്രാഹിം അൽബറാദിയാണ് തടവുകാരെ വിട്ടയാക്കാൻ ഉത്തരവായതായി അറിയിച്ചത്. 

റിയാദ്​: സൗദി ഭരണാധികാരി സൽമാൻ രാജാവ് പൊതുമാപ്പ് പ്രഖ്യാപിച്ചതിനെ തുടർന്ന് ഖസീം പ്രവിശ്യയിൽ 26 തടവുകാരെ മോചിപ്പിച്ചതായി പ്രവിശ്യാ അധികൃതർ അറിയിച്ചു. ഖസീം പ്രവിശ്യാ പൊതുമാപ്പ് സമിതി തലവൻ സുലൈമാൻ ബിൻ ഇബ്രാഹിം അൽബറാദിയാണ് തടവുകാരെ വിട്ടയാക്കാൻ ഉത്തരവായതായി അറിയിച്ചത്. 

ഏറെ സന്തോഷത്തോടെയാണ് ഇക്കാര്യം അറിയിക്കുന്നതെന്നും കുടുംബവുമായി വീണ്ടും ഒത്തുചേരാനുള്ള അവസരം അവർക്കുണ്ടായതിൽ ദൈവത്തോട് നന്ദി പറയുന്നതായും അദ്ദേഹം പറഞ്ഞു. മോചിതരായവർക്ക് ഇത് ജീവിതത്തിൽ ഒരു പുതിയ ഘട്ടം ആരംഭിക്കുന്നതിനുള്ള നല്ല അവസരമാവട്ടെ എന്നും അദ്ദേഹം ആശംസിച്ചു.

click me!