
അബഹ: മൊഹായിലിൽ ഹോളോബ്രിക്സ് കമ്പനിയിലുണ്ടായ അപകടത്തിൽ കോഴിക്കോട് സ്വദേശി മരിച്ചു. തിരുവമ്പാടി മുത്തപ്പൻപുഴ സ്വദേശി പളളിയാമ്പിൽ അശോകൻ (50) ആണ് മരിച്ചത്. 25 വർഷമായി സൗദിയിലുള്ള അശോകൻ രണ്ട് വർഷം മുമ്പ് പുതിയ വിസയിൽ ജോലിക്കെത്തിയതായിരുന്നു.
പിതാവ്: ഗോപിനാഥൻ, മാതാവ്: ലീല, ഭാര്യ:സുജാത. രണ്ട് പെൺകുട്ടികളുണ്ട്. നിയമപരമായ നടപടിക്രമങ്ങൾ പൂർത്തീകരിക്കുവാൻ
അശോകന്റെ ഭാര്യ സഹോദരൻ ദിലീപ് കുമാറിനൊപ്പം അസീർ പ്രവാസി സംഘം മൊഹായിൽ മേഖല പ്രവർത്തകരായ മുരളി, ഷഫീഖ്, നൗഷാദ് എന്നിവർ രംഗത്തുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam