
റിയാദ്: സൗദി അറേബ്യയിലെ താമസസ്ഥലത്ത് കുളിമുറിയിൽ മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. തെക്കൻ സൗദിയിലെ ജീസാനിലാണ് കേരള തമിഴ്‍നാട് അതിർത്തിയിലെ ഗൂഡല്ലൂർ ചെമ്പാല സ്വദേശി മുർശിദിനെ (28) മരിച്ച നിലയിൽ കണ്ടത്. ജിസാനിൽ നദ അസീറാത്ത് കമ്പനിയിൽ അകൗണ്ടന്റാണ്.
സാമൂഹിക പ്രവർത്തകനായ ഇദ്ദേഹം രിസാല സ്റ്റഡി സർക്കിൾ ജിസാൻ സെൻട്രൽ കൺവീനറാണ്. അഞ്ച് വർഷമായി ജിസാനിലുള്ള മുർശിദ് രണ്ടര വർഷം മുമ്പാണ് നാട്ടിൽ പോയി വന്നത്. നാട്ടിൽ പോകാനും വിവാഹം നടത്താനും ഒരുങ്ങുകയായിരുന്നുവെന്ന് സുഹൃത്തുക്കൾ പറയുന്നു. കെ.ബി.എം. ബാവയാണ് പിതാവ്. സഹോദരിമാര്‍- മുർശിദ, മുഹ്സിന. സഹോദരി മുർശിദയുടെ ഭർത്താവ് ഇസ്ഹാഖ് ജിസാനിലുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam