ബഹ്റൈനില്‍ കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 26 വയസുകാരി മരിച്ചു

Published : Apr 05, 2023, 05:49 PM IST
ബഹ്റൈനില്‍ കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 26 വയസുകാരി മരിച്ചു

Synopsis

മരിച്ച യുവതിയെക്കുറിച്ചുള്ള മറ്റ് വിശദാംശങ്ങളൊന്നും അധികൃതര്‍ പുറത്തു വിട്ടിട്ടില്ല. 

മനാമ: ബഹ്റൈനില്‍ കഴിഞ്ഞ ദിവസമുണ്ടായ അപകടത്തില്‍ 26 വയസുകാരിയായ യുവതി മരിച്ചു. ഗള്‍ഫ് ഓഫ് ബഹ്റൈന്‍ റോഡില്‍ സാഖിറിന് സമീപത്ത് കഴിഞ്ഞ ദിവസം പുലര്‍ച്ചെയായിരുന്നു അപകടമെന്ന് ആഭ്യന്തര മന്ത്രാലയം പുറത്തുവിട്ട അറിയിപ്പില്‍ പറയുന്നു. 

മരിച്ച യുവതിയെക്കുറിച്ചുള്ള മറ്റ് വിശദാംശങ്ങളൊന്നും അധികൃതര്‍ പുറത്തു വിട്ടിട്ടില്ല. സംഭവത്തെ കുറിച്ച് വിവരം ലഭിച്ചപ്പോള്‍ തന്നെ അത്യാഹിത സേവന വിഭാഗങ്ങള്‍ സ്ഥലത്തെത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചുവെന്ന് ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ അറിയിപ്പില്‍ പറയുന്നു. 

Read also: ക്യാഷ്യറുടെ ശ്രദ്ധ തെറ്റിച്ച് 10,000 ദിര്‍ഹം തട്ടിയ ശേഷം പൊലീസിന് മുന്നില്‍ ഹാജരായ പ്രവാസിക്ക് ശിക്ഷ വിധിച്ചു

യുഎഇയിലെ തീപിടുത്തം; അഗ്നിക്കിരയായതില്‍ മലയാളികളുടെ വ്യാപാര സ്ഥാപനവും
റാസല്‍ഖൈമ: യുഎഇയിലെ റാസല്‍ഖൈമയില്‍ കഴിഞ്ഞ ദിവസമുണ്ടായ തീപിടുത്തത്തില്‍  മലയാളികളുടെ ഉടമസ്ഥതയിലുള്ള സ്ഥാപനവും കത്തിനശിച്ചു. നഖീലിലെ അല്‍ ഹുദൈബ ഏരിയയിലാണ് തീപിടുത്തമുണ്ടായത്. മലയാളികളുടെ ഉടമസ്ഥതയിലുള്ള കാര്‍ ആക്സസറീസ് ഷോപ്പ് ഉള്‍പ്പെടെ അഞ്ച് സ്ഥാപനങ്ങളിലേക്ക് തീ പടര്‍ന്നു പിടിച്ചു. വന്‍ നാശനഷ്ടം ഉണ്ടായെന്നാണ് റിപ്പോര്‍ട്ടുകള്‍.

കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് രണ്ടരയോടെയായിരുന്നു തീപിടുത്തമുണ്ടായത്. അല്‍ നഖീല്‍ നഗരത്തിന്റെ ഹൃദയഭാഗത്ത് നിരവധി സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിലായിരുന്നു തീപിടുത്തം. അഗ്നിശമന സേന കുത്തിച്ചെത്തി തീ നിയന്ത്രണ വിധേയമാക്കാന്‍ ശ്രമം തുടങ്ങി. ആറ് അഗ്നിശമന സേനാ യൂണിറ്റുകള്‍ മണിക്കൂറുകളോളം പ്രയത്നിച്ചാണ് തീ നിയന്ത്രണ വിധേയമാക്കാന്‍ സാധിച്ചത്. എന്നാല്‍ അഞ്ച് സ്ഥാപനങ്ങള്‍ അപ്പോഴേക്കും പൂര്‍ണമായി കത്തിനശിച്ചിരുന്നു. 

Read also: വന്‍ മദ്യശേഖരവുമായി പിടിയിലായ പ്രവാസിയെ നാടുകടത്തും

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഗൾഫിലേക്കുള്ള ചരക്കുനീക്കം ഇനി ഒമാൻ വഴി
ബിഗ് ടിക്കറ്റ് - ദുബായ് മലയാളിക്ക് 150,000 ദിർഹം സമ്മാനം