കുവൈത്തിൽ തകർന്നുവീഴാറായ 263 കെട്ടിടങ്ങൾ പൊളിക്കാൻ ഉടമകൾക്ക് രണ്ടാഴ്ച സമയം അനുവദിച്ചു

Published : Oct 05, 2026, 05:22 PM IST
kuwait sea

Synopsis

കുവൈത്തിൽ തകർന്നുവീഴാറായ 263 കെട്ടിടങ്ങൾ പൊളിക്കാൻ ഉടമകൾക്ക് രണ്ടാഴ്ച സമയം അനുവദിച്ചു. ജലീബ് അൽ ഷുയൂഖിൽ നടത്തിയ സമഗ്ര സുരക്ഷാ പരിശോധനയുടെ ഭാഗമായി പൊതുമരാമത്ത് മന്ത്രാലയം 286 കെട്ടിടങ്ങളും സ്ഥലങ്ങളും പരിശോധിച്ചിരുന്നു.

കുവൈത്ത് സിറ്റി: കുവൈത്തിൽ ജലീബ് അൽ ഷുയൂഖിൽ അപകടാവസ്ഥയിലും ജീർണാവസ്ഥയിലുമുള്ള കെട്ടിടങ്ങൾ പൊളിച്ചുനീക്കാൻ ഉടമകൾക്ക് രണ്ടാഴ്ച സമയം അനുവദിക്കാൻ കുവൈത്ത് മുനിസിപ്പാലിറ്റി നടപടി ആരംഭിച്ചു. ഔദ്യോഗിക ഗസറ്റിൽ അറിയിപ്പ് പ്രസിദ്ധീകരിക്കുന്ന തീയതി മുതലാണ് രണ്ടാഴ്ചത്തെ സമയപരിധി ആരംഭിക്കുക. ഈ കാലയളവിനുള്ളിൽ ഉടമകൾ കെട്ടിടങ്ങൾ പൊളിക്കാൻ നടപടി സ്വീകരിച്ചില്ലെങ്കിൽ മുനിസിപ്പാലിറ്റി നേരിട്ട് പൊളിച്ചുനീക്കുമെന്ന് അധികൃതർ വ്യക്തമാക്കി.

ജലീബ് അൽ ഷുയൂഖിൽ നടത്തിയ സമഗ്ര സുരക്ഷാ പരിശോധനയുടെ ഭാഗമായി പൊതുമരാമത്ത് മന്ത്രാലയം 286 കെട്ടിടങ്ങളും സ്ഥലങ്ങളും പരിശോധിച്ചിരുന്നു. ഇതിൽ 263 കെട്ടിടങ്ങൾ തകർന്നുവീഴാൻ സാധ്യതയുള്ള അപകടാവസ്ഥയിലാണെന്ന് കണ്ടെത്തി. പരിശോധിച്ചവയിൽ നാല് പുതിയ കെട്ടിടങ്ങൾ, നവീകരണം നടക്കുന്ന ഒരു കെട്ടിടം, 16 ഒഴിഞ്ഞ സ്ഥലങ്ങൾ, നിർമ്മാണത്തിലിരിക്കുന്ന രണ്ട് കെട്ടിടങ്ങൾ എന്നിവയും ഉൾപ്പെടുന്നു. അപകടാവസ്ഥയിലുള്ള കെട്ടിടങ്ങൾ താമസക്കാർക്കും സമീപവാസികൾക്കും വഴിയാത്രക്കാർക്കും ഭീഷണിയാകുന്ന സാഹചര്യത്തിലാണ് അധികൃതർ തുടർനടപടികൾ ശക്തമാക്കുന്നത്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഔദ്യോഗിക സന്ദർശനത്തിനായി ഒമാൻ ഭരണാധികാരി കസാഖിസ്ഥാനിലേക്ക് തിരിച്ചു; സാമ്പത്തിക-നിക്ഷേപ സഹകരണം ശക്തമാക്കും
സ്കൂൾ പരിസരത്ത് ഫോട്ടോയോ വീഡിയോയോ എടുക്കരുത്; യുഎഇയിൽ മാതാപിതാക്കൾക്ക് കർശന നിർദ്ദേശം