ഔദ്യോഗിക സന്ദർശനത്തിനായി ഒമാൻ ഭരണാധികാരി കസാഖിസ്ഥാനിലേക്ക് തിരിച്ചു; സാമ്പത്തിക-നിക്ഷേപ സഹകരണം ശക്തമാക്കും

Published : Oct 05, 2026, 04:13 PM IST
Oman Ruler

Synopsis

ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിഖ് രണ്ട് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി കസാഖിസ്ഥാനിലേക്ക് തിരിച്ചു. ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തുന്നതിനും പുതിയ നിക്ഷേപ സാധ്യതകൾ കണ്ടെത്തുന്നതിനുമായാണ് ഈ സന്ദർശനം. ഉന്നതതല ഔദ്യോഗിക പ്രതിനിധി സംഘവും സുൽത്താനെ അനുഗമിക്കുന്നുണ്ട്.

മസ്കറ്റ്: ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിഖ് രണ്ട് ദിവസത്തെ സന്ദർശനത്തിനായി കസാഖിസ്ഥാനിലേക്ക് തിരിച്ചു. കസാഖ് പ്രസിഡന്റ് കാസിം-ജോമാർട്ട് ടൊകായേവിന്റെ പ്രത്യേക ക്ഷണം സ്വീകരിച്ചാണ് സുൽത്താന്റെ സന്ദർശനം.

സന്ദർശന വേളയിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തുന്നതിനും പുതിയ നിക്ഷേപ-സാമ്പത്തിക പങ്കാളിത്ത മേഖലകൾ കണ്ടെത്തുന്നതിനുമായി ഇരുനേതാക്കളും ചർച്ചകൾ നടത്തും. തിങ്കളാഴ്ച രാവിലെ മസ്കറ്റിലെ റോയൽ എയർപോർട്ടിൽ നിന്ന് പുറപ്പെട്ട സുൽത്താന്, രാജകുടുംബാംഗങ്ങളും മന്ത്രിമാരും സൈനിക മേധാവികളും ചേർന്ന് ഊഷ്മളമായ യാത്രയയപ്പ് നൽകി. ഉന്നതതല ഔദ്യോഗിക പ്രതിനിധി സംഘവും സുൽത്താനെ അനുഗമിക്കുന്നുണ്ട്.

ഉപപ്രധാനമന്ത്രി (പ്രതിരോധ കാര്യം) സയ്യിദ് ശിഹാബ് ബിൻ താരിഖ് അൽ സൈദ്, ദിവാൻ ഓഫ് റോയൽ കോർട്ട് മന്ത്രി സയ്യിദ് ഖാലിദ് ബിൻ ഹിലാൽ അൽ ബുസൈദി, റോയൽ ഓഫീസ് മന്ത്രി ലഫ്റ്റനന്റ് ജനറൽ സുൽത്താൻ ബിൻ മുഹമ്മദ് അൽ നുഅമാനി, വിദേശകാര്യ മന്ത്രി സയ്യിദ് ബദർ ബിൻ ഹമദ് അൽ ബുസൈദി, ധനകാര്യ മന്ത്രി സുൽത്താൻ ബിൻ സാലം അൽ ഹബ്സി, പ്രൈവറ്റ് ഓഫീസ് മേധാവി ഡോ. ഹമദ് ബിൻ സയീദ് അൽ ഔഫി, ഒമാൻ ഇൻവെസ്റ്റ്‌മെന്റ് അതോറിറ്റി അധ്യക്ഷൻ അബ്ദുസ്സലാം ബിൻ മുഹമ്മദ് അൽ മുർഷിദി, വാണിജ്യ-വ്യവസായ-നിക്ഷേപ പ്രോത്സാഹന മന്ത്രി അൻവർ ബിൻ ഹിലാൽ അൽ ജാബ്രി, കസാഖിസ്ഥാനിലെ ഒമാൻ സ്ഥാനപതി ശൈഖ് ഡോ. സ്വലാഹ് ബിൻ സാലം ജാബൂബ് എന്നിവരാണ് സംഘത്തിലുള്ളത്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

സ്കൂൾ പരിസരത്ത് ഫോട്ടോയോ വീഡിയോയോ എടുക്കരുത്; യുഎഇയിൽ മാതാപിതാക്കൾക്ക് കർശന നിർദ്ദേശം
എമിറേറ്റ്സ് ഡ്രോ ​ഗെയിമുകളിൽ 307,929 ഡോളർ സമ്മാനം പങ്കിട്ട് 19,662 വിജയികൾ