പരിശോധനകൾ ശക്തമാക്കി ഖത്തർ മുനിസിപ്പാലിറ്റി മന്ത്രാലയം; 27 ഭക്ഷ്യസ്ഥാപനങ്ങൾ പൂട്ടിച്ചു

Published : Aug 04, 2025, 05:26 PM IST
qatar municipality ministry

Synopsis

ഭക്ഷ്യസ്ഥാപനങ്ങളിലെ പരിശോധനകൾക്കായി 85,284 റൗണ്ടുകൾ, പൊതുനിയന്ത്രണത്തിന് 39,486 റൗണ്ടുകൾ, സാങ്കേതിക പരിശോധനകൾക്ക് 29,287 റൗണ്ടുകൾ എന്നിങ്ങനെയാണ് സംഘടിപ്പിച്ചത്.

ദോഹ: രാജ്യത്ത് പൊതുസുരക്ഷ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി ശക്തമായ നടപടികൾ സ്വീകരിക്കുന്നത് തുടർന്ന് ഖത്തർ മുനിസിപ്പാലിറ്റി മന്ത്രാലയം. ഈ വർഷം രണ്ടാം പാദത്തിനിടെ 1,54,000-ത്തിലധികം ഭക്ഷ്യ സുരക്ഷാ പരിശോധനകൾ നടത്തിയ മന്ത്രാലയം, നിയമലംഘനം നടത്തിയ 27 ഭക്ഷ്യ സ്ഥാപനങ്ങൾ അടച്ചുപൂട്ടി. 8,466 നിയമലംഘനങ്ങൾ കണ്ടെത്തുകയും ചെയ്തു.

ഭക്ഷ്യസ്ഥാപനങ്ങളിലെ പരിശോധനകൾക്കായി 85,284 റൗണ്ടുകൾ, പൊതുനിയന്ത്രണത്തിന് 39,486 റൗണ്ടുകൾ, സാങ്കേതിക പരിശോധനകൾക്ക് 29,287 റൗണ്ടുകൾ എന്നിങ്ങനെയാണ് സംഘടിപ്പിച്ചത്. ഇതോടൊപ്പം പെസ്റ്റ് കൺട്രോളിനായി ലഭിച്ച 59,136 പരാതികൾ കാര്യക്ഷമമായി കൈകാര്യം ചെയ്യുകയും, 9,964 അഭ്യർത്ഥനകൾ തീർപ്പാക്കുകയും ചെയ്തതായി മന്ത്രാലയം അറിയിച്ചു. പരസ്യ ലൈസൻസുകൾക്ക് വേണ്ടി ലഭിച്ച 17,217 അപേക്ഷകൾക്കും മന്ത്രാലയം സമയബന്ധിതമായി മറുപടി നൽകി. സാമൂഹിക ആരോഗ്യ സുരക്ഷ ഉറപ്പാക്കാനും, സേവനങ്ങളിൽ വേഗത കൊണ്ടുവരാനും, ജനങ്ങളുടെ വിശ്വാസം വർധിപ്പിക്കാനും കർശന നടപടികൾ തുടരുമെന്ന് മന്ത്രാലയം വ്യക്തമാക്കി. സു​ര​ക്ഷ മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ക്കാ​ത്ത സ്ഥാ​പ​ന​ങ്ങ​ൾ​ക്കെ​തി​രെ ന​ട​പ​ടി​ക​ൾ തു​ട​രു​മെ​ന്നും അ​ധി​കൃ​ത​ർ മുന്നറിയിപ്പ് നൽകി.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ

Read more Articles on
click me!

Recommended Stories

സ്വകാര്യ സ്കൂളുകൾ എത്രയും വേഗം ഈ പ്രദേശങ്ങളിൽ നിന്ന് മാറ്റണം, കടുത്ത നിർദേശം; ലൈസൻസുകൾ റദ്ദാക്കുമെന്ന് കുവൈത്തിൽ മുന്നറിയിപ്പ്
ഹൈവേയിലൂടെ സംശയകരമായ രീതിയിൽ നടന്ന് യുവാവും യുവതിയും, പടോളിങ് ഉദ്യോഗസ്ഥരുടെ കണ്ണിൽപ്പെട്ടു, ലഹരി ഉപയോഗിച്ചതിന് പിടിയിൽ