പൊലീസ് സ്റ്റേഷന് മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന ആംബുലന്‍സ് മോഷ്‍ടിക്കാന്‍ ശ്രമം; യുവാവ് അറസ്റ്റില്‍

By Web TeamFirst Published Nov 27, 2021, 5:44 PM IST
Highlights

കുവൈത്തില്‍ സാല്‍മിയ പൊലീസ് സ്റ്റേഷന് എതിര്‍വശം നിര്‍ത്തിയിട്ടിരുന്ന ആംബുലന്‍സ് മോഷ്‍ടിക്കാന്‍ യുവാവിന്റെ ശ്രമം.

കുവൈത്ത് സിറ്റി: കുവൈത്തില്‍ (Kuwait) ആംബുലന്‍സ് മോഷ്‍ടിക്കാന്‍ ശ്രമിച്ച യുവാവ് അറസ്റ്റില്‍. സാല്‍മിയയിലായിരുന്നു (Salmiya) സംഭവം. 27 വയസുകാരനായ കുവൈത്ത് പൗരനാണ് (Kuwaiti citizen) അറസ്റ്റിലായതെന്ന് പ്രാദേശിക മാധ്യമങ്ങളുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. പൊലീസ് ഇയാളെ പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു.

ആംബുലന്‍സിലെ പാരാമെഡിക്കല്‍ ജീവനക്കാര്‍ പൊലീസ് സ്റ്റേഷന് മുന്നില്‍ വാഹനം നിര്‍ത്തിയ ശേഷം ഒരു കേസ് സംബന്ധമായ നടപടിക്രമങ്ങള്‍ക്കായി അകത്തേക്ക് കയറിയ സമയത്തായിരുന്നു സംഭവം. ആംബുലന്‍സില്‍ കയറിയ ഇയാള്‍ വാഹനം ഓടിച്ച് പോവുകയായിരുന്നു. വിവരമറിഞ്ഞ് പൊലീസ് സംഘം ഇയാളെ പിന്തുടര്‍ന്ന് അറസ്റ്റ് ചെയ്‍ചു. യുവാവ് സ്വബോധത്തിലായിരുന്നില്ലെന്നാണ് അറബ് ടൈംസ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്.

ഒമാനിലേക്ക് മയക്കുമരുന്ന് കടത്ത്; ആറ് പേര്‍ അറസ്റ്റില്‍
മസ്‍കത്ത്: ഒമാനിലേക്ക് മയക്കുമരുന്ന് കടത്താന്‍ (narcotic smuggling) ശ്രമിച്ച ആറംഗ സംഘത്തെ അറസ്റ്റ് ചെയ്‍തതായി റോയല്‍ ഒമാന്‍ പൊലീസ് (Royal Oman Police) അറിയിച്ചു. സൗത്ത് അല്‍ ബാത്തിന (South Al Batinah) ഗവര്‍ണറേറ്റ് പൊലീസിന്റെ നേതൃത്വത്തില്‍ മയക്കുമരുന്ന് കണ്ടെത്തിന്നതിനുള്ള പ്രത്യേക സംഘമാണ് നിരീക്ഷണം നടത്തിയതും പ്രതികളെ അറസ്റ്റ് ചെയ്‍തതും.

കോസ്റ്റ് ഗാര്‍ഡ് ഉള്‍പ്പെടെയുള്ളവയുടെ സഹായത്തോടെയാണ് കള്ളക്കടത്ത് സംഘത്തെ കുടുക്കിയത്. മയക്കുമരുന്ന് കൈവശം വെച്ചതിനും കടത്തിയതിനുമാണ് പ്രതികള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. പിടിയിലായവരില്‍ മൂന്ന് പേര്‍ അനധികൃതമായി ഒമാനില്‍ പ്രവേശിച്ചവരാണ്. 95 കിലോഗ്രാം ക്രിസ്റ്റല്‍ മെത്ത് ഇവരില്‍ നിന്ന് പിടിച്ചെടുത്തതായി റോയല്‍ ഒമാന്‍ പൊലീസ് പുറത്തിറക്കിയ അറിയിപ്പില്‍ പറയുന്നു.

click me!