
ഫുജൈറ: യുഎഇയില്‍ കഴിഞ്ഞ ദിവസം പെയ്‍ത മഴയ്‍ക്കിടെയുണ്ടായ വാഹനാപകടത്തില്‍ യുവതി മരിച്ചു. ഫുജൈറ അല്‍ ഫസീലില്‍ വ്യാഴാഴ്ച വൈകുന്നേരം മൂന്ന് മണിയോടെയായിരുന്നു സംഭവം. നിയന്ത്രണം നഷ്ടമായ വാഹനം ഒരു വീടിന്റെ മതിലിലും ഒരു ഈത്തപനയിലും ഇടിച്ചുകയറുകയായിരുന്നു.
27 വയസുകാരിയായ യുഎഇ സ്വദേശിനിയാണ് മരിച്ചത്. അല്‍ ഫസീല്‍ സ്ട്രീറ്റില്‍ ബീച്ച് റൗണ്ട് എബൗട്ടില്‍ നിന്നുള്ള ദിശയില്‍ നിന്ന് അല്‍ ദല്ല റൗണ്ട് എബൗട്ടിലേക്കായിരുന്നു യുവതി വാഹനം ഓടിച്ചിരുന്നത്. ഇതിനിടയില്‍വെച്ചാണ് വാഹനത്തിന്റെ നിയന്ത്രണം നഷ്ടമായി ഈത്തപ്പനയിലേക്ക് ഇടിച്ചുകയറിയത്. സമീപത്തെ വീഡിന്റെ മതിലിലും കാര്‍ ഇടിച്ചു. വാഹനം ഏതാണ്ട് പൂര്‍ണമായി തകര്‍ന്നിട്ടുണ്ട്.
അപകടം സംബന്ധിച്ച വിവരം ലഭിച്ചപ്പോള്‍ തന്നെ ട്രാഫിക് പട്രോള്‍ സംഘങ്ങളും നാഷണല്‍ ആംബുലന്‍സും സ്ഥലത്തെത്തി യുവതിയെ ഫുജൈറ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും അവിടെ എത്തിക്കുന്നതിന് മുമ്പ് തന്നെ മരണം സംഭവിച്ചു കഴിഞ്ഞിരുന്നതായി ഫുജൈറ പൊലീസ് ജനറല്‍ കമാന്റ് ട്രാഫിക് ആന്റ് പട്രോള്‍സ് വിഭാഗം ഡയറക്ടര്‍ കേണല്‍ സലാഹ് മുഹമ്മദ് അബ്‍ദുല്ല അല്‍ ദന്‍ഹാനി പറഞ്ഞു.
Read also: നാട്ടില്‍ പോകാനുള്ള തയ്യാറെടുപ്പുകള്‍ക്കിടെ പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam