ഒരു വര്‍ഷം മുമ്പാണ് അവസാനമായി നാട്ടില്‍ പോയി വന്നത്. കുവൈത്ത് സിറ്റിയിലെ മാലിയയിലുള്ള താമസ സ്ഥലത്തുവെച്ചാണ് ഹൃദയാഘാതമുണ്ടായത്.
കുവൈത്ത് സിറ്റി: കണ്ണൂര്‍ സ്വദേശിയായ പ്രവാസി കുവൈത്തില്‍ ഹൃദയാഘാതം മൂലം മരിച്ചു. കൂത്തുപറമ്പ് കാട്ടില്‍ പുരയില്‍ ബഷീര്‍ (47) ആണ് മരിച്ചത്. ശനിയാ്ച നാട്ടില്‍ പോകാനിരിക്കവെയായിരുന്നു താമസ സ്ഥലത്തുവെച്ച് ഹൃദയാഘാതം മൂലം അന്ത്യം സംഭവിച്ചത്.
16 വര്‍ഷമായി പ്രവാസിയായിരുന്ന ബഷീര്‍, കുവൈത്ത് സിറ്റിയില്‍ പാചകക്കാരനായി ജോലി ചെയ്‍തുവരികയായിരുന്നു. ഒരു വര്‍ഷം മുമ്പാണ് അവസാനമായി നാട്ടില്‍ പോയി വന്നത്. കുവൈത്ത് സിറ്റിയിലെ മാലിയയിലുള്ള താമസ സ്ഥലത്തുവെച്ചാണ് ഹൃദയാഘാതമുണ്ടായത്. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടികള്‍ പുരോഗമിക്കുന്നു. ഭാര്യ - നജ്‍മ. മക്കള്‍ - നഫ്‍സിന, ഷഹബാസ്, മരുമകന്‍ - മുനീര്‍.
കുഴഞ്ഞുവീണതിനെ തുടര്‍ന്ന് ചികിത്സയിലായിരുന്ന പ്രവാസി മലയാളി മരിച്ചു
മനാമ: പ്രവാസി മലയാളി ബഹ്റൈനില്‍ മരിച്ചു. കണ്ണൂര്‍ മാമ്പ കുഴിമ്പാലോട് ചോടവീട്ടില്‍ ഗോപാലന്റെയും കൗസല്യയുടെയും മകന്‍ കെ.സി ഷീജിത്ത് (51) ആണ് മരിച്ചത്. ബി.ഡി.എഫ് ജീവനക്കാരനായിരുന്ന അദ്ദേഹം കുഴഞ്ഞുവീണതിനെ തുടര്‍ന്ന് സല്‍മാനിയ മെഡിക്കല്‍ കോംപ്ലക്സില്‍ ചികിത്സയിലായിരുന്നു. ഭാര്യ - ജിഷ. മകന്‍ - ശ്രാവണ്‍, കണ്ണൂര്‍ തലവില്‍ ഹയര്‍ സെക്കണ്ടറി സ്‍കൂള്‍ വിദ്യാര്‍ത്ഥിയാണ്. മൃതദേഹം നാട്ടിലെത്തിച്ച് സംസ്‍കരിക്കും.
Read also: മൂന്ന് മാസം മുമ്പ് കുഴഞ്ഞുവീണ് മരിച്ച പ്രവാസി മലയാളിയെ തിരിച്ചറിഞ്ഞു
