വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ കണ്ടെത്തി; 2,800ഓളം പ്രവാസി എഞ്ചിനീയര്‍മാര്‍ക്കെതിരെ നടപടി

By Web TeamFirst Published Dec 27, 2020, 11:59 AM IST
Highlights

എഞ്ചിനീയറിങ് മേഖലയുടെ ഗുണനിലവാരം ഉയര്‍ത്താനും ജോലി ക്രമവത്കരിക്കാനുമാണ് മേഖലയിലെ വ്യാജന്മാരെ പിടികൂടുന്നത്.

റിയാദ്: സൗദി അറേബ്യയില്‍ വ്യാജ സര്‍ട്ടിഫിക്കറ്റുകളുള്ള 2,799 പ്രവാസി എഞ്ചിനീയര്‍മാര്‍ക്കെതിരെ നടപടിയെടുക്കും. ഇവരുടെ എഞ്ചിനീയറിങ്, ടെക്നിക്കല്‍ സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവ വ്യാജമാണെന്ന് എഞ്ചിനീയറിങ് കൗണ്‍സില്‍ കണ്ടെത്തി. 

വിവിധ രാജ്യങ്ങളില്‍ നിന്നുള്ള പ്രവാസികളുടെ വ്യാജ സര്‍ട്ടിഫിക്കറ്റുകളാണ് പിടികൂടിയത്. ഇവര്‍ നിയമനടപടികള്‍ നേരിടണമെന്നും ഇതിനായി ബന്ധപ്പെട്ട അധികൃതര്‍ക്ക് കൈമാറുമെന്നും കൗണ്‍സില്‍ ജനറല്‍ സെക്രട്ടറി എഞ്ചിനീയര്‍ ഫര്‍ഹാന്‍ ശമ് രി പറഞ്ഞു. എഞ്ചിനീയറിങ് മേഖലയുടെ ഗുണനിലവാരം ഉയര്‍ത്താനും ജോലി ക്രമവത്കരിക്കാനുമാണ് മേഖലയിലെ വ്യാജന്മാരെ പിടികൂടുന്നത്. വ്യാജ സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ച് ജോലി നേടുന്നവരെയും മതിയായ യോഗ്യതയില്ലാതെ, ഇത്തരം തസ്തികകളില്‍ ജോലി ചെയ്യുന്നവരെയും കണ്ടെത്താനുള്ള നടപടികള്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് ആരംഭിച്ചതായി എഞ്ചിനീയര്‍ ഫര്‍ഹാന്‍ ശമ് രി കൂട്ടിച്ചേര്‍ത്തു. 
 

click me!