സൗദിയില്‍ തീപിടിച്ച അപ്പാര്‍ട്ട്മെന്റിനുള്ളില്‍ കുടുങ്ങിപ്പോയ മൂന്ന് കുട്ടികളെ രക്ഷിച്ചു

By Web TeamFirst Published Nov 5, 2021, 11:17 PM IST
Highlights

സൗദി അറേബ്യയില്‍ ബഹുനില അപ്പാര്‍ട്ട്മെന്റ് കെട്ടിടത്തിലുണ്ടായ തീപിടുത്തത്തില്‍ കുടുങ്ങിപ്പോയ മൂന്ന് കുട്ടികളെ സിവില്‍ ഡിഫന്‍സ് രക്ഷപ്പെടുത്തി.

റിയാദ്: സൗദി അറേബ്യയില്‍ തീപിടിച്ച കെട്ടിടത്തിനുള്ളില്‍ കുടുങ്ങിപ്പോയ മൂന്ന് കുട്ടികളെ സിവില്‍ ഡിഫന്‍സ് രക്ഷപ്പെടുത്തി. ജിദ്ദയില്‍ കഴിഞ്ഞ ദിവസമായിരുന്നു സംഭവം. ബഹുനില അപ്പാര്‍ട്ട്മെന്റ് കെട്ടിടത്തിലാണ് തീപ്പിടുത്തമുണ്ടായത്. ഒരു അപ്പാര്‍ട്ട്മെന്റില്‍ മൂന്ന് കുട്ടികള്‍ മാത്രം പുറത്തിറങ്ങാനാവാതെ കുടുങ്ങുകയായിരുന്നു. 

രക്ഷാപ്രവര്‍ത്തനത്തിനെത്തിയ സിവില്‍ ഡിഫന്‍സ് സംഘം കെട്ടിടത്തിനുള്ളില്‍ പ്രവേശിച്ച് കുട്ടികളെ രക്ഷപ്പെടുത്തി പുറത്തെത്തിക്കുകയായിരുന്നു. മൂന്ന് കുട്ടികളേയും പിന്നീട് ആശുപത്രിയില്‍ കൊണ്ടുപോയി. ഇവരുടെ ആരോഗ്യ നില തൃപ്തികരമാണെന്ന് സിവില്‍ ഡിഫന്‍സ് ഡയറക്ടറേറ്റ് പുറത്തിറക്കിയ അറിയിപ്പില്‍ പറയുന്നു.

സൗദി അറേബ്യയ്‍ക്ക് നേരെ വീണ്ടും ഡ്രോണ്‍ ആക്രമണശ്രമം
റിയാദ്: സൗദി അറേബ്യക്ക് നേരെ യെമനില്‍ നിന്ന് വീണ്ടും വ്യോമാക്രമണ ശ്രമം. യെമന്‍ സായുധ വിമത സംഘമായ ഹൂതികള്‍ സൗദി അറേബ്യയിലെ ജിസാനില്‍ ആക്രമണം നടത്താന്‍ ലക്ഷ്യമിട്ടാണ് സ്‍ഫോടക വസ്‍തുക്കള്‍ നിറച്ച ഡ്രോണ്‍ അയച്ചത്. എന്നാല്‍ ഇത് ലക്ഷ്യസ്ഥാനത്ത് എത്തുന്നതിന് മുമ്പ് സൗദി സേന തകര്‍ക്കുകയായിരുന്നു.

വെള്ളിയാഴ്‍ചയും ഹൂതികളുടെ ആക്രമണ ശ്രമമുണ്ടായ വിവരം സൗദി അറേബ്യയുടെ നേതൃത്വത്തിലുള്ള അറബ് സഖ്യ സേനയെ ഉദ്ധരിച്ച് ഔദ്യോഗിക ടെലിവിഷന്‍ ചാനലാണ് റിപ്പോര്‍ട്ട് ചെയ്‍തത്. ഇക്കഴിഞ്ഞ ചൊവ്വാഴ്‍ച രാജ്യത്തിന്റെ തെക്ക് പടിഞ്ഞാറന്‍ പ്രദേശങ്ങളിലും സമാനമായ ആക്രമണ ശ്രമമുണ്ടായിരുന്നു. ആക്രമണം നടത്താനായി ഹൂതികള്‍ യെമനില്‍ നിന്ന് വിക്ഷേപിച്ച രണ്ട് ഡ്രോണുകളാണ് അന്ന് അറബ് സഖ്യസേന തകര്‍ത്തത്. ഇറാന്റെ പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന ഹൂതികള്‍ അന്താരാഷ്‍ട്ര മനുഷ്യാവകാശ നിയമങ്ങളുടെ കടുത്ത ലംഘനമാണ് നടത്തുന്നതെന്ന് അറബ് സഖ്യസേന ആരോപിച്ചു. നിരായുധരായ സാധാരണ ജനങ്ങളെ ആക്രമിക്കുന്ന നടപടികളാണ് ഹൂതികളുടെ ഭാഗത്ത് നിന്നുണ്ടാവുന്നതെന്നും അറബ് സഖ്യസേന പുറത്തിറക്കിയ പ്രസ്‍താവനയില്‍ പറയുന്നു.

click me!