
കുവൈത്ത് സിറ്റി: കുവൈത്തില്‍ (Kuwait) മൂന്ന് വയസുകാരി കാറിടിച്ച് മരിച്ചു. മുബാറകിയ മാര്‍ക്കറ്റിലായിരുന്നു (Mubarakiya Market) സംഭവം. ഗുരുതരാവസ്ഥയില്‍ അമീരി ആശുപത്രിയില്‍ (Amiri Hospital) പ്രവേശിപ്പിച്ച കുട്ടി മരണപ്പെടുകയായിരുന്നു. കാറോടിച്ചിരുന്ന യുവതിയെ സുരക്ഷാ ഉദ്യോഗസ്ഥര്‍ കസ്റ്റഡിയിലെടുത്തു. വാഹനവും അധികൃതര്‍ പിടിച്ചെടുത്തിട്ടുണ്ട്. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്‍തു.
മനാമ: ബഹ്റൈനിലെ സീഫ് ഡിസ്‍ട്രിക്ടില്‍ (Seef District) പാര്‍ക്കിങ് ലോട്ടില്‍ ഏറ്റുമുട്ടിയവര്‍ക്കതിരെ നിയമ നടപടി. ഒരേ സ്ഥലത്തു നടന്ന രണ്ട് സംഭവങ്ങളില്‍ നിയമ നടപടികള്‍ സ്വീകരിച്ചുവരികയാണെന്ന് ക്യാപിറ്റല്‍ ഗവര്‍ണറേറ്റ് പൊലീസ് ഡയറക്ടറേറ്റ് (Capital Governorate Police Directorate) അറിയിച്ചു. നിരവധി ആളുകള്‍ ചേര്‍ന്ന് അടിപിടി കൂടുന്ന വീഡിയോ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ (Social Media Video) പ്രചരിച്ചിരുന്നു.
ഒരു പാര്‍ക്കിങ് ലോട്ടില്‍ ഒരു കൂട്ടം ആളുകള്‍ തമ്മിലടിക്കുന്നതാണ് സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്ന വീഡിയോ ദൃശ്യങ്ങളിലുള്ളത്. അതേസമയം തന്നെ പാര്‍ക്ക് ചെയ്‍തിരിക്കുന്ന കാറിന്റെ വിന്‍ഡോ ഗ്ലാസുകള്‍ ഒരു സ്‍ത്രീ, കല്ല് ഉപയോഗിച്ച് തകര്‍ക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. സമീപത്തെ ഒരു കെട്ടിടത്തില്‍ നിന്ന് ചിത്രീകരിച്ച വീഡിയോ ആണ് ഇതെന്നാണ് റിപ്പോര്‍ട്ടുകള്‍. സാമൂഹിക മാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിച്ചതിന് പിന്നാലെ ദൃശ്യങ്ങള്‍ അധികൃതരുടെ ശ്രദ്ധയില്‍പെടുകയായിരുന്നു.
രണ്ട് സംഭവങ്ങളിലും ഉള്‍പ്പെട്ടവര്‍ക്കെതിരെ നിയമ നടപടി സ്വീകരിച്ചതായി ആഭ്യന്തര മന്ത്രാലയം ട്വിറ്ററിലൂടെയും അറിയിച്ചിട്ടുണ്ട്. എല്ലാവരെയും തിരിച്ചറിഞ്ഞതായും ഇവരൊക്കെ ഒരു ഗള്‍ഫ് രാജ്യത്തെ പൗരന്മാരാണെന്നും പൊലീസിന്റെ ഔദ്യോഗിക വെബ്‍സൈറ്റില്‍ പ്രസിദ്ധീകരിച്ച പ്രസ്‍താവനയില്‍ പറയുന്നു. കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുന്നതായും അറിയിച്ചിട്ടുണ്ട്.
ദോഹ: ഖത്തറില്‍ (Qatar) കൊവിഡ് നിയന്ത്രണങ്ങള്‍(Covid restricions) ലംഘിക്കുന്നവര്‍ക്കെതിരെ ആഭ്യന്തര മന്ത്രാലയം നടപടികള്‍ ശക്തമാക്കുന്നത് തുടരുന്നു. നിയമം ലംഘിച്ച 357 പേര്‍ കൂടി വെള്ളിയാഴ്ച പിടിയിലായതായി അധികൃതര്‍ അറിയിച്ചു. ഇവരില്‍ 345 പേരെയും മാസ്‌ക് ധരിക്കാത്തതിനാണ് (Not wearing masks) അധികൃതര്‍ പിടികൂടിയത്.
മൊബൈലില്‍ ഇഹ്തിറാസ് ആപ്ലിക്കേഷന്‍ ഇല്ലാതിരുന്നതിന് 12 പേരെയാണ് അധികൃതര്‍ പിടികൂടിയത്. പിടിയിലായ എല്ലാവരെയും തുടര്‍ നടപടികള്‍ക്കായി പ്രോസിക്യൂഷന് കൈമാറി. കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന്റെ പേരില്‍ ഖത്തറില്‍ ഇതുവരെ ആയിരക്കണക്കിന് ആളുകളെയാണ് ആഭ്യന്തര മന്ത്രാലയത്തിലെ ഉദ്യോഗസ്ഥര്‍ പിടികൂടി പ്രോസിക്യൂഷന് കൈമാറിയിട്ടുള്ളത്.
ക്യാബിനറ്റ് തീരുമാനത്തിന് അനുസൃതമായാണ് നടപടി സ്വീകരിച്ചതെന്ന് അധികൃതര്‍ അറിയിച്ചു. എല്ലാ പൊതുസ്ഥലങ്ങളിലും മാസ്‌ക് ധരിക്കണമെന്നത് രാജ്യത്ത് നിര്‍ബന്ധമാണ്. മാസ്‌ക് ധരിക്കാത്തതുമായി ബന്ധപ്പെട്ട നിയമലംഘനങ്ങള്‍ക്ക് സാംക്രമിക രോഗങ്ങള്‍ തടയുന്നതിനുള്ള 1990ലെ 17-ാം നമ്പര്‍ ഉത്തരവ് പ്രകാരമാണ് നടപടിയെടുക്കുക. ഇതുവരെ ആയിരക്കണക്കിന് പേരെയാണ് ഇത്തരത്തില്‍ അധികൃതര്‍ പിടികൂടി തുടര്‍ നടപടികള്‍ക്കായി പ്രോസിക്യൂഷന് കൈമാറിയിട്ടുള്ളതെന്ന് ആരോഗ്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ അറിയിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ