ദിവസേന അരലക്ഷത്തിലേറെ കൊവിഡ് പരിശോധനകള്‍; 30 ലക്ഷം ടെസ്റ്റുകൾ നടത്തി സൗദി അറേബ്യ

By Web TeamFirst Published Jul 25, 2020, 8:03 PM IST
Highlights

44488 പേര്‍ രാജ്യത്തെ വിവിധ ആശുപത്രികളിലായി ചികിത്സയില്‍ കഴിയുന്നു. ഇതില്‍ 2120 പേരുടെ നില ഗുരുതരമാണ്.

റിയാദ്: കൊവിഡ് വ്യാപനം തുടങ്ങിയത് മുതല്‍ ഇന്ന് വരെ 30 ലക്ഷം പിസിആര്‍ പരിശോധനകള്‍ നടത്തി സൗദി അറേബ്യ. ദിനംപ്രതി അരലക്ഷത്തിലേറെ ടെസ്റ്റുകളാണ് ഇപ്പോള്‍ നടക്കുന്നത്. രാജ്യത്ത് ഇതുവരെ 264973 കൊവിഡ് കേസുകളാണ് കണ്ടെത്തിയത്.

217782 രോഗികള്‍ സുഖം പ്രാപിച്ചു. 2703 പേര്‍ മരിച്ചു. ബാക്കി 44488 പേര്‍ രാജ്യത്തെ വിവിധ ആശുപത്രികളിലായി ചികിത്സയില്‍ കഴിയുന്നു. ഇതില്‍ 2120 പേരുടെ നില ഗുരുതരമാണ്. ബാക്കിയുള്ളവരുടെ ആരോഗ്യസ്ഥിതി തൃപ്തികരമാണ്. രാജ്യത്തെ കൊവിഡ് മുക്തിനിരക്ക് 82.2 ശതമാനമായി ഉയരുകയും ചെയ്തു. ശനിയാഴ്ച റിപ്പോര്‍ട്ട് ചെയ്ത പുതിയ കേസുകളുടെ എണ്ണം 2201 ആണ്. 2051 പേര്‍ പുതുതായി രോഗമുക്തി നേടുകയും ചെയ്തു. 24 മണിക്കൂറിനിടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി മരിച്ചത് 31 പേരാണ്. റിയാദില്‍ 20 പേര്‍ മരിച്ചു. ജിദ്ദ 2, ദമ്മാം 1, ത്വാഇഫ് 1, മുബറസ് 1, ഹഫര്‍ 1, തബൂക്ക് 3, ഖര്‍ജ് 1, വാദി ദവാസിര്‍ 1 എന്നിങ്ങനെയാണ് മറ്റിടങ്ങളിലെ മരണസംഖ്യ. 
കുവൈത്തില്‍ രോഗമുക്തരുടെ എണ്ണത്തില്‍ വര്‍ധന; 684 പേര്‍ക്ക് കൂടി കൊവിഡ്
 

click me!