കുവൈത്ത് സിറ്റി: കുവൈത്തില്‍ 684 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 422 സ്വദേശികള്‍ക്കും 262 വിദേശികള്‍ക്കുമാണ് പുതുതായി വൈറസ് ബാധിച്ചത്. രാജ്യത്ത് ഇതുവരെ 63,309 പേര്‍ക്കാണ് കൊവിഡ് ബാധിച്ചത്.

692 പേര്‍ കൂടി രോഗമുക്തരായതോടെ 53,607 പേര്‍ക്കാണ് കുവൈത്തില്‍ ഇതുവരെ രോഗമുക്തി നേടിയത്. ഇന്ന് നാലുപേരാണ് രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ മരണസംഖ്യ 429 ആയി. നിലവില്‍ 9273 പേരാണ് ചികിത്സയിലുള്ളത്. ഇതില്‍ 123 പേര്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. 3909 പേര്‍ക്ക് പുതുതായി കൊവിഡ് പരിശോധന നടത്തി. 

യുഎഇയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ കൊവിഡ് മരണങ്ങളില്ല; ഇന്ന് 313 പേര്‍ക്ക് രോഗം

ഒമാനില്‍ കൊവിഡ് ബാധിച്ച് 12 പേര്‍ കൂടി മരിച്ചു; ഇന്ന് 1067 പേര്‍ക്ക് കൂടി രോഗം