Slums in Jeddah : ജിദ്ദ നഗരവികസനം; 34 ചേരികള്‍ നീക്കം ചെയ്യും

Published : Feb 12, 2022, 11:33 PM ISTUpdated : Feb 12, 2022, 11:35 PM IST
Slums in Jeddah : ജിദ്ദ നഗരവികസനം; 34 ചേരികള്‍ നീക്കം ചെയ്യും

Synopsis

സൗദി പൗരന്മാര്‍ കൂടുതല്‍ താമസിക്കുന്ന ബാക്കിയുള്ള 30 ചേരികളില്‍ ക്രമരഹിതമായ നിരവധി നിര്‍മാണങ്ങള്‍ ഉണ്ടെങ്കിലും അവ നിലവില്‍ നീക്കം ചെയ്യില്ല.

റിയാദ്: ജിദ്ദ നഗരവികസനത്തിന്റെ(Jeddah development plan) ഭാഗമായി നഗരത്തിലെ 64 ചേരികളില്‍(slums) 34 എണ്ണവും പൂര്‍ണമായി നീക്കം ചെയ്യും. ഈ ചേരികളില്‍ ഉപയോഗശൂന്യമായ വീടുകളാണ് കൂടുതലുള്ളതെന്നും ആ പ്രദേശങ്ങളിലേക്കുള്ള പ്രവേശനം പോലും ബുദ്ധിമുട്ടായ രീതിയിലാണ് പ്രദേശത്തെ പാര്‍പ്പിടങ്ങളുടെ ഘടനയെന്നും ജിദ്ദ മേയര്‍ സാലിഹ് അല്‍ തുര്‍ക്കി അറിയിച്ചു.

സൗദി പൗരന്മാര്‍ കൂടുതല്‍ താമസിക്കുന്ന ബാക്കിയുള്ള 30 ചേരികളില്‍ ക്രമരഹിതമായ നിരവധി നിര്‍മാണങ്ങള്‍ ഉണ്ടെങ്കിലും അവ നിലവില്‍ നീക്കം ചെയ്യില്ല. ഈ ചേരികള്‍ വികസിപ്പിക്കുന്നതിനും അവിടെ താമസിക്കുന്ന, മറ്റ് താമസസൗകര്യങ്ങളില്ലാത്ത പൗരന്മാര്‍ക്ക് കെട്ടിടങ്ങളുടെ ഉടമസ്ഥാവകാശം നല്‍കുന്നതിനായി വിശദമായ പദ്ധതികള്‍ തയ്യാറാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

റിയാദ്: റമദാന്‍ ( Ramadan)മാസമാകുമ്പോള്‍ ജിദ്ദയിലെ(Jeddah ) പഴയ ഡിസ്ട്രിക്റ്റുകളിലെ കെട്ടിടങ്ങള്‍ പൊളിക്കലും നീക്കം ചെയ്യലും താത്കാലികമായി നിര്‍ത്തിവെക്കുമെന്ന് മുനിസിപ്പാലിറ്റി അധികൃതര്‍ വ്യക്തമാക്കി. ജിദ്ദ മുനിസിപ്പാലിറ്റി വക്താവ് മുഹമ്മദ് അല്‍ബുഖ്മിയെ ഉദ്ധരിച്ച് പ്രാദേശിക പത്രമാണ് റിപ്പോര്‍ട്ട് ചെയ്തത്. റമദാന് ശേഷം മുന്‍കൂട്ടി നിശ്ചയിച്ച ഷെഡ്യൂള്‍ അനുസരിച്ച് ജോലികള്‍ പുനരാരംഭിക്കുമെന്നും വക്താവ് പറഞ്ഞു.

പ്രധാന നഗരങ്ങള്‍ വ്യവസ്ഥാപിതമാക്കുക, ഉയര്‍ന്ന നിലവാരമുള്ള അടിസ്ഥാന സൗകര്യങ്ങളും മികച്ച ഡിസൈനുകളും ഒരുക്കുക, പൗരന്മാരുടെ സുരക്ഷയ്ക്ക് ഭീഷണിയായ ചില പ്രദേശങ്ങളില്‍ അനുഭവിക്കുന്ന പ്രതികൂല പ്രതിഭാസങ്ങളെ ഇല്ലാതാക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് ചേരിപ്രദേശങ്ങള്‍ നീക്കം ചെയ്യുന്നത്. ജിദ്ദയിലെ പഴയ ഡിസ്ട്രിക്റ്റുകളുടെ എണ്ണം 60-ല്‍ എത്തിയിട്ടുണ്ടെന്നാണ് കണക്ക്. വിവിധ ഭാഗങ്ങളില്‍ നിന്നായി 50,000-ത്തിലധികം പഴയ കെട്ടിടങ്ങള്‍ പൊളിച്ചുമാറ്റാന്‍ ലക്ഷ്യമിടുന്നതായി മുനിസിപ്പാലിറ്റി നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്. നിരവധി പഴയ കെട്ടിടങ്ങള്‍ ഇതിനകം പൊളിച്ചു മാറ്റിയിട്ടുണ്ട്.

ഉടമകള്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നതിനുള്ള നടപടികളും ആരംഭിച്ചിട്ടുണ്ട്. പൊളിച്ചുമാറ്റുന്ന പ്രദേശത്തെ താമസക്കാരായ സ്വദേശി പൗരന്മാരെ സുരക്ഷിതമായ സ്ഥലങ്ങളില്‍ പുനരധിവസിപ്പിക്കുന്നതിനുള്ള നടപടികള്‍ മുനിസിപ്പാലിറ്റിക്ക് കീഴില്‍ പുരോഗമിക്കുകയാണ്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ

Read more Articles on
click me!

Recommended Stories

കൃത്യമായ ആസൂത്രണം; വാട്ട്‌സാപ്പ് വഴി ഫോട്ടോ അയയ്ക്കും, കണ്ടാൽ ഒറിജിനൽ ബ്രാൻഡഡ് ഹാൻഡ് ബാഗുകൾ, കയ്യിലെത്തുക വ്യാജൻ, പ്രതി പിടിയിൽ
കുവൈത്ത് പൗരനെ കത്തി കൊണ്ട് കുത്തി കൊലപ്പെടുത്തിയ കേസ്; പ്രതി കസ്റ്റഡിയിൽ, പബ്ലിക് പ്രോസിക്യൂഷൻ അന്വേഷണം