പ്രവാസി മലയാളി യുവാവ് ഹൃദയാഘാതം മൂലം മരിച്ചു

Published : May 28, 2023, 10:00 PM IST
പ്രവാസി മലയാളി യുവാവ് ഹൃദയാഘാതം മൂലം മരിച്ചു

Synopsis

ഉം ഗുവൈലിനയില്‍ താമസിച്ചിരുന്ന അദ്ദേഹം ടീ വേള്‍ഡിലെ ജീവനക്കാരനായിരുന്നു.

ദോഹ: പ്രവാസി മലയാളി യുവാവ് ഖത്തറില്‍ ഹൃദയാഘാതം മൂലം മരിച്ചു. വയനാട് കമ്പളക്കാട് സ്വദേശി കോട്ടത്തറ കരിഞ്ഞകുന്നില്‍ പോള മൂസയുടെ മകന്‍ ഹനീഫ (30) ആണ് മരിച്ചത്. ഉം ഗുവൈലിനയില്‍ താമസിച്ചിരുന്ന അദ്ദേഹം ടീ വേള്‍ഡിലെ ജീവനക്കാരനായിരുന്നു.

മാതാവ് - ആയിഷ. ഭാര്യ - ജസ്‍മ. മകന്‍ - മുഹമ്മദ് മിഖ്‍ദാദ്. സഹോദരങ്ങള്‍ - അലി, അനസ്, റാഫി, ആഷിഖ്, അജ്‍മല്‍. ഇപ്പോള്‍ ഹമദ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടികള്‍ പൂര്‍ത്തിയാക്കി നാട്ടിലെത്തിക്കുമെന്ന് സുഹൃത്തുക്കള്‍ അറിയിച്ചു. 

Read also:  പക്ഷാഘാതത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന പ്രവാസി മലയാളി നിര്യാതനായി

പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു
ദുബൈ: കാസര്‍കോട് സ്വദേശിയായ പ്രവാസി ദുബൈയില്‍ ഹൃദയാഘാതം മൂലം മരിച്ചു. പട്‌ള ബൂഡിലെ പരേതനായ അരമനവളപ്പ് അബൂബക്കറിന്റെ മകന്‍ അബ്ദുല്‍ ഖാദര്‍ അരമനയാണ് (52) മരിച്ചത്.  വര്‍ഷങ്ങളായി ദുബൈയിലെ കമ്പനിയില്‍ ജോലി ചെയ്തുവരികയായിരുന്ന  അബ്ദുല്‍ ഖാദര്‍ നേരത്തെ കെ.എം.സി.സി ഭാരവാഹിയുമായിരുന്നു. മാതാവ് - അസ്മ. ഭാര്യ - ഫള്‌ലുന്നിസ. മക്കള്‍ - മുഹമ്മദ് ഷഹ്‌സാദ്, ഫാത്തിമ, മറിയം. സഹോദരങ്ങള്‍ - മുഹമ്മദ് അരമന, മജീദ്, റഹീം, ഗഫൂര്‍, ആയിശ, ബുഷ്‌റ, ഖദീജ, ഹസീന. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്.

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

നടുറോഡിൽ 40കാരനെ ക്രൂരമായി ആക്രമിച്ച് അഭയാർത്ഥി പിന്നാലെ ബെൽഫാസ്റ്റിൽ വംശീയ ആക്രമണം ശക്തം, കാറുകളും വീടുകളും കത്തിച്ച് തദ്ദേശീയർ
വിവാഹം കഴിഞ്ഞ് മണിക്കൂറുകൾക്കുള്ളിൽ മരണം തട്ടിയെടുത്തു, മലയാളി പൈലറ്റ് ഡേവ് ഫിജിക്ക് കണ്ണീരോടെ വിട നൽകി ജെസ്നി, വിങ്ങിപ്പൊട്ടി പ്രവാസി ലോകം