ഹജ്ജ് സീസൺ​; 40 ദശലക്ഷം കുപ്പി സംസം വിതരണം ചെയ്യും

Published : May 11, 2024, 01:52 PM IST
ഹജ്ജ് സീസൺ​; 40 ദശലക്ഷം കുപ്പി സംസം  വിതരണം ചെയ്യും

Synopsis

വാട്ടർ ബോട്ടിലുകളിൽ ബാർകോഡ് സേവനം ഏർപ്പെടുത്തി തീർഥാടകരുമായി നേരിട്ട് ഡിജിറ്റൽ ചാനലുകൾ വികസിപ്പിക്കുമെന്നും സംസം കമ്പനി അധികൃതർ പറഞ്ഞു.

റിയാദ്: ഇത്തവണ ഹജ്ജ്​ സീസണിൽ 40 ദശലക്ഷത്തിലധികം കുപ്പി സംസം തീർഥാടകർക്ക് വിതരണം ചെയ്യാനാണ് ഉദ്ദേശിക്കുന്നതെന്ന്​ സംസം കമ്പനി അധികൃതർ വ്യക്തമാക്കി. ഓരോ തീർഥാടകനും 22 ബോട്ടിലുകളാണ്​ കണക്കാക്കിയിരിക്കുന്നത്​. ഏറ്റവും പുതിയ ഡിജിറ്റൽ ട്രാൻസ്‌ഫോർമേഷൻ മാനദണ്ഡങ്ങൾ അനുകരിച്ച്​  വെള്ളം ഓർഡർ ചെയ്യുന്നതിനും വിതരണം ചെയ്യുന്നതിനുമുള്ള പ്രക്രിയ സുഗമമാക്കും.

വാട്ടർ ബോട്ടിലുകളിൽ ബാർകോഡ് സേവനം ഏർപ്പെടുത്തി തീർഥാടകരുമായി നേരിട്ട് ഡിജിറ്റൽ ചാനലുകൾ വികസിപ്പിക്കുമെന്നും സംസം കമ്പനി അധികൃതർ പറഞ്ഞു. ഹജ്ജ് സീസണിൽ തീർഥാടകർക്ക്​ കമ്പനി നൽകുന്ന എല്ലാ സേവനങ്ങളുടെയും ഭരണപരവും പ്രവർത്തനപരവുമായ കാര്യക്ഷമതയുടെ നിലവാരം ഉയർത്തുന്നതിനും മെച്ചപ്പെടുത്തുന്നതിനും ലക്ഷ്യമിട്ടുള്ള പരിശീലന കോഴ്സുകളുടെയും വർക്ക്ഷോപ്പുകളുടെയും ഒരു പരമ്പര ആരംഭിച്ചിട്ടുണ്ടെന്നും കമ്പനി അധികൃതർ പറഞ്ഞു.

Read Also -  പിന്നില്‍ ആളുണ്ടെന്ന് ഡ്രൈവർ കണ്ടില്ല, പെട്ടെന്ന് റിവേഴ്‌സ് എടുത്തു; ട്രക്കിടിച്ച് വയോധികയ്ക്ക് ദാരുണാന്ത്യം

ഈ വർഷത്തെ ഹജ്ജിന് ആദ്യമെത്തിയത് ഇന്ത്യൻ തീർത്ഥാടകർ; മദീനയിൽ ഊഷ്മള സ്വീകരണം

റിയാദ്: ഈ വർഷത്തെ ആദ്യ ഹജ്ജ് സംഘമായി മദീനയിൽ എത്തിയ ഇന്ത്യൻ തീർത്ഥാടകർക്ക് ലഭിച്ചത് ഉജ്ജ്വല വരവേൽപ്പ്. ഹൈദരാബാദിൽ നിന്നുള്ള 285 തീർത്ഥാടകരാണ് ഇന്ന് പുലർച്ചെ മദീനയിലെ അമീർ മുഹമ്മദ് ബിൻ അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇറങ്ങിയത്. സൗദി ഗതാഗത മന്ത്രി സാലിഹ് അൽ ജാസിറും ഹജ്ജ് ഡെപ്യൂട്ടി മന്ത്രിയും, ഇന്ത്യൻ അംബാസിഡർ ഡോ. സുഹൈൽ അജാസ് ഖാനും ചേർന്ന് സ്വീകരിച്ചു. 

'ലബൈക്' മന്ത്രങ്ങൾ ഉരുവിട്ട് ലോകത്തിന്റെ നാനാ ഭാഗങ്ങളിൽ നിന്ന് അല്ലാഹുവിന്റെ അതിഥികൾ മക്ക, മദീന പുണ്യനഗരികളിലേക്ക് എത്തിത്തുടങ്ങുന്നതോടെ പുതിയൊരു ഹജ്ജ് സീസണിന് രാജ്യം ഒരുങ്ങിക്കഴിഞ്ഞു, വരും ദിവസങ്ങളിൽ കര, കടൽമാർഗങ്ങളിലൂടെ കൂടുതൽ ഹാജിമാർ മക്കയിലേക്കും മദീനയിലേക്കുമായി എത്തും. ജൂൺ രണ്ടാം വാരത്തിലാണ് ഹജ്ജ് കർമങ്ങൾ നടക്കുന്നത്. ആദ്യമെത്തിയ ഇന്ത്യൻ തീർത്ഥാടക സംഘത്തെ രാജകീയമായാണ് ഹജ്ജ് മന്ത്രാലയ ഉദ്യോഗസ്ഥരും ഇന്ത്യൻ ഹജ്ജ് മിഷൻ നയതന്ത്ര ഉദ്യോഗസ്ഥരും ചേർന്നു സ്വീകരിച്ചത്. 

സ്വാഗത ഗാനം ഉരുവിട്ട് ഈത്തപ്പഴവും സംസവും നൽകിയായിരുന്നു വരവേൽപ്പ്. നിരവധി മലയാളി സന്നദ്ധ സേവകരും ഹാജിമാരെ സ്വീകരിക്കാനായി വിമാനത്താവളത്തിന് പുറത്ത് പുലർച്ചെ തന്നെ തമ്പടിച്ചിരുന്നു. സമ്മാനങ്ങൾ നൽകിയാണ് ഇവർ ഹാജിമാരെ എതിരേറ്റത്. ശ്രീനഗർ, ഡൽഹി തുടങ്ങി വിവിധ എംബാർക്കേഷൻ പോയിന്റുകളിൽ നിന്നുള്ള 10 വിമാനങ്ങളിലായി ഇന്ന് 4000ത്തിലധികം ഹാജിമാർ മദീനയിൽ എത്തുന്നുണ്ട്. 

മദീനയിൽ ഹാജിമാർക്ക് താമസ സൗകര്യങ്ങൾ ഉൾപ്പടെ എല്ലാവിധ സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്. മദീനയിൽ ഇറങ്ങുന്ന ഹാജിമാർ എട്ടു നാൾ മദീനയിലെ വിവിധ ഭാഗങ്ങളിൽ സന്ദർശനം പൂർത്തിയാക്കി മക്കയിലേക്ക് എത്തും. പിന്നീട് ഹജ്ജ് കഴിഞ്ഞു ജിദ്ദ വഴി ഇവർ സ്വദേശങ്ങളിലേക്ക് മടങ്ങും. 1,40,020 പേരാണ് ഇന്ത്യൻ ഹജ്ജ് കമ്മിറ്റി വഴി ഇത്തവണ ഹജ്ജിനെത്തുന്നത്. ഇതിൽ 18019 തീർത്ഥാടകർ കേരളത്തിൽ നിന്നുള്ളവരാണ്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ബിഗ് ടിക്കറ്റ് 2025-ൽ നൽകിയത് 299 മില്യൺ ദിർഹത്തിന്റെ സമ്മാനങ്ങൾ
സാങ്കേതിക മേഖലയിൽ കുവൈത്തുമായി കൈകോർക്കാൻ ഇന്ത്യ; നിർമ്മിത ബുദ്ധിയിൽ ആഗോള ഹബ്ബായി മാറുമെന്ന് ഇന്ത്യൻ അംബാസഡർ