വൃത്തിഹീനമായ സാഹചര്യത്തില്‍ പാചകം; യുഎഇയില്‍ 40 സ്ഥാപനങ്ങള്‍ പൂട്ടിച്ചു, 685 സ്ഥാപനങ്ങള്‍ക്ക് പിഴ

By Web TeamFirst Published Jan 8, 2023, 12:20 AM IST
Highlights

പരിശോധനകള്‍ക്കിടെ 685 സ്ഥാപനങ്ങള്‍ക്ക് പിഴ ചുമത്തി. ഉപകരണങ്ങളുടെ വൃത്തി, പരിസര ശുചിത്വം, പാചകത്തിന് ഉപയോഗിക്കുന്ന സാധനങ്ങളുടെ വൃത്തി എന്നിങ്ങനെ ഭക്ഷ്യ സുരക്ഷ സംബന്ധിച്ചുള്ള ചട്ടങ്ങളിലെ വീഴ്ചകള്‍ പരിശോധനകളില്‍ കണ്ടെത്തി

ഫുജൈറ: ഭക്ഷണം പാചകം ചെയ്യുന്നതിന് നിയമപ്രകാരമുള്ള ശുചിത്വ മാനദണ്ഡങ്ങള്‍ പാലിക്കുന്നില്ലെന്ന് കണ്ടെത്തിയ 40 സ്ഥാപനങ്ങള്‍ കഴിഞ്ഞ വര്‍ഷം പൂട്ടിച്ചതായി ഫുജൈറ മുനിസിപ്പാലിറ്റി അറിയിച്ചു. ഭക്ഷ്യ സുരക്ഷ ഉറപ്പാക്കാന്‍ വേണ്ടി മുന്നോട്ടുവെച്ചിട്ടുള്ള മാനദണ്ഡങ്ങള്‍ പാലിക്കുന്നതില്‍ വീഴ്ച വരുത്തിയവരാണ് നടപടിക്ക് വിധേയരായതെന്ന് ഫുജൈറ മുനിസിപ്പാലിറ്റി ഹെല്‍ത്ത് കണ്‍ട്രോള്‍ വകുപ്പ് മേധാവി ഫാത്തിമ മക്സ പറഞ്ഞു. 

പരിശോധനകള്‍ക്കിടെ 685 സ്ഥാപനങ്ങള്‍ക്ക് പിഴ ചുമത്തി. ഉപകരണങ്ങളുടെ വൃത്തി, പരിസര ശുചിത്വം, പാചകത്തിന് ഉപയോഗിക്കുന്ന സാധനങ്ങളുടെ വൃത്തി എന്നിങ്ങനെ ഭക്ഷ്യ സുരക്ഷ സംബന്ധിച്ചുള്ള ചട്ടങ്ങളിലെ വീഴ്ചകള്‍ പരിശോധനകളില്‍ കണ്ടെത്തിയതായി അവര്‍ കൂട്ടിച്ചേര്‍ത്തു. ഇതിന് പുറമെ കാലാവധി കഴിഞ്ഞതും മനുഷ്യ ഉപയോഗത്തിന് യോഗ്യമല്ലാത്തതുമായ ഭക്ഷണ സാധനങ്ങള്‍ ചില സ്ഥാപനങ്ങളില്‍ നിന്ന് പിടിച്ചെടുത്തതായും അവര്‍ പറഞ്ഞു. സ്ഥാപനങ്ങള്‍ക്ക് നല്‍കിയിട്ടുള്ള ലൈസന്‍സുകള്‍ പ്രകാരം അനുമതിയില്ലാത്ത പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടതിനും പിഴ ചുമത്തിയിട്ടുണ്ട്.  

Read also: കാണാതായ വാച്ച് ഒരു വര്‍ഷത്തിന് ശേഷം തിരികെയേല്‍പ്പിച്ച് യുവതിക്ക് ദുബൈ പൊലീസിന്റെ 'സര്‍പ്രൈസ്'

ലൈസന്‍സില്ലാതെ ട്യൂഷന്‍ നടത്തുന്ന പ്രവാസികള്‍ക്കെതിരെ നടപടി; പിടികൂടിയാല്‍ നാടുകടത്തും
​​​​​​​കുവൈത്ത് സിറ്റി: കുവൈത്തില്‍ അനധികൃതമായി ട്യൂഷന്‍ നടത്തുന്ന പ്രവാസികള്‍ക്കെതിരെ നടപടി ശക്തമാക്കി വിദ്യാഭ്യാസ മന്ത്രാലയം. ലൈസന്‍സില്ലാതെ  ട്യൂഷന്‍ നടത്തുന്നവരെ പിടികൂടിയാല്‍ നാടുകടത്തല്‍ ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് അധികൃതരെ ഉദ്ധരിച്ച് ഒരു പ്രാദേശിക മാധ്യമം റിപ്പോര്‍ട്ട് ചെയ്‍തു. സ്വകാര്യ ട്യൂഷനുകളുടെ പരസ്യങ്ങള്‍ പ്രസിദ്ധീകരിച്ച നിരവധി മാഗസിനുകള്‍ക്കെതിരെ നടപടിയെടുക്കുമെന്നും അധികൃതര്‍ അറിയിച്ചു.

അനവധി ശ്രമങ്ങള്‍ നടത്തിയിട്ടും നടപടികള്‍ സ്വീകരിച്ചിട്ടും അനധികൃത സ്വകാര്യ ട്യൂഷനുകള്‍ക്ക് പൂര്‍ണമായി അറുതി വരുത്താന്‍ സാധിക്കാത്തതിനാലാണ് ശക്തമായ നടപടികളിലേക്ക് കടക്കുന്നത്. ഇത്തരം ട്യൂഷന്‍ കേന്ദ്രങ്ങളുടെ പരസ്യങ്ങള്‍ പ്രസിദ്ധീകരിക്കുന്ന മാഗസിനുകളുടെ കുവൈത്തിലെ പ്രസിദ്ധീകരണ അനുമതി റദ്ദാക്കുന്നത് ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കും. വിദ്യാഭ്യാസ മന്ത്രാലയത്തിലെ പബ്ലിക് എജ്യുക്കേഷന്‍ ആന്റ് ലീഗല്‍ അഫയേഴ്‍സ് സെക്ടറാണ് ഇത് സംബന്ധിച്ച നടപടികള്‍ സ്വീകരിക്കുന്നത്. 

click me!