കുവൈത്ത് കൊമേഴ്‍സ്യല്‍ ബാങ്ക് നറുക്കെടുപ്പില്‍ മലയാളിക്ക് 40 കോടി സമ്മാനം

By Web TeamFirst Published Jan 7, 2023, 11:31 PM IST
Highlights

30 വര്‍ഷത്തിലധികമായി കുവൈത്തില്‍ ജോലി ചെയ്യുന്ന മൂസക്കോയ, നേരത്തെ കുവൈത്ത് ടൈംസിന്റെ മലയാളം ഡെസ്‍കില്‍ ജോലി ചെയ്‍തിരുന്നു. 

കുവൈത്ത് സിറ്റി: കൊമേഴ്‍സ്യല്‍ ബാങ്ക് ഓഫ് കുവൈത്ത് സംഘടിപ്പിച്ച അല്‍ നജ്‍മ അക്കൗണ്ട് നറുക്കെടുപ്പില്‍ മലയാളിക്ക് 15 ലക്ഷം ദിനാര്‍ (40 കോടിയിലധികം ഇന്ത്യന്‍ രൂപ) സമ്മാനം. വ്യാഴാഴ്ച നടന്ന നറുക്കെടുപ്പില്‍, കുവൈത്തിലെ ആദ്യകാല മാധ്യമ പ്രവര്‍ത്തകനും ഇന്ത്യ ഇന്റര്‍നാഷണല്‍ സ്‍കൂള്‍ ഡയറക്ടറുമായ കോഴിക്കോട് അത്തോളി സ്വദേശി മലയില്‍ മൂസക്കോയക്കാണ് ഭാഗ്യ സമ്മാനം ലഭിച്ചത്. 

30 വര്‍ഷത്തിലധികമായി കുവൈത്തില്‍ ജോലി ചെയ്യുന്ന മൂസക്കോയ, നേരത്തെ കുവൈത്ത് ടൈംസിന്റെ മലയാളം ഡെസ്‍കില്‍ ജോലി ചെയ്‍തിരുന്നു. നിലവില്‍ മംഗഫിലെ ഇന്ത്യന്‍ ഇന്റര്‍നാഷണല്‍ സ്‍കൂളിന്റെ ഡയറക്ടറാണ്. കുവൈത്തില്‍ ഒരു പ്രവാസിക്ക് ലഭിക്കുന്ന ഏറ്റവും വലിയ സമ്മാനത്തുകയ്ക്കാണ് മൂസക്കോയ അര്‍ഹനായിരിക്കുന്നതെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‍തു.

Read also:  3000 പ്രവാസികളുടെ ഡ്രൈവിങ് ലൈസന്‍സുകള്‍ റദ്ദാക്കി; നിബന്ധനകള്‍ കര്‍ശനമാക്കുമെന്ന് അധികൃതര്‍

1.2 കോടി റിയാൽ സമ്മാനത്തുക; സൗദിയില്‍ അന്താരാഷ്ട്ര ഖുർആൻ പാരായണ, ബാങ്ക് വിളി മത്സരത്തിന് രജിസ്ട്രേഷൻ തുടങ്ങി
റിയാദ്: സൗദി അറേബ്യയിലെ പൊതുവിനോദ അതോറിറ്റി സംഘടിപ്പിക്കുന്ന രണ്ടാമത് അന്താരാഷ്ട്ര ഖുർആൻ പാരായണ, ബാങ്ക് വിളി മത്സരത്തിലേക്ക് രജിസ്ട്രേഷൻ ആരംഭിച്ചു. അതോറിറ്റി ചെയർമാൻ തുർക്കി ബിൻ അബ്ദുൽ മുഹ്സിൻ ആലുശൈഖ് ആണ് ഇക്കാര്യം അറിയിച്ചത്. ‘അത്തറുൽ കലാം’ എന്നാണ് മത്സര പരിപാടിയുടെ പേര്. ഖുർആൻ പാരായണ, ബാങ്ക് വിളി മത്സരങ്ങൾ സമന്വയിപ്പിക്കുന്ന ആദ്യത്തെ പരിപാടിയാണിത്. ഈ രംഗത്ത് ലോകത്തെ ഏറ്റവും വലിയ മത്സര പരിപാടി കൂടിയാണ്. ഇങ്ങനെയൊരു മത്സരം സംഘടിപ്പിക്കുന്നതിനും മേൽനോട്ടം വഹിക്കുന്നതിനുമുള്ള ചുമതലകൾ പൊതുവിനോദ അതോറിറ്റിയാണ് ഏറ്റെടുത്ത് നിർവഹിക്കുന്നത്.

click me!