
റിയാദ്: സൗദി അറേബ്യയിൽ 4000 പേർക്ക് ചലചിത്ര നിർമാണത്തിൽ പരിശീലനം നൽകുന്നു. സിനിമ വ്യവസായത്തിൽ താൽപ്പര്യമുള്ളവരും തുടക്കക്കാർക്കും പ്രൊഫഷണലുകൾക്കും പരിശീലനം നൽകുന്നതിനുള്ള ‘ഫിലിം മേക്കേഴ്‌സ്’ പ്രോഗ്രാമുകൾ സൗദി ഫിലിം കമ്മീഷനാണ് ആരംഭിക്കുന്നത്. സിനിമാ നിർമ്മാണത്തിൽ സൗദിയിലെ പ്രതിഭകളെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള നാലാം പതിപ്പാണിത്.
സിനിമാ നിർമ്മാണത്തിൽ താൽപ്പര്യമുള്ള 4000 തുടക്കക്കാർക്കും പ്രൊഫഷണലുകൾക്കും പരിശീലനം നൽകാനും സൗദിയിലെ 13 മേഖലകളിൽ 150 പരിശീലന ശിൽപശാലകൾ നടപ്പിലാക്കാനും ഇതിലൂടെ ലക്ഷ്യമിടുന്നത്. നിലവിലെ പതിപ്പിൽ ‘പ്രതിഭ വികസനത്തിന്’ രണ്ട് പ്രോഗ്രാമുകൾ അതോറിറ്റി ഉൾപ്പെടുത്തിയിട്ടുണ്ട്. നിരവധി അന്തർദേശീയ-പ്രാദേശിക സ്ഥാപനങ്ങൾ, സർവകലാശാലകൾ, ചലച്ചിത്ര നിർമാണ സ്ഥാപനങ്ങൾ എന്നിവയുടെ സഹകരണത്തോടെ ഒരു കൂട്ടം ചലച്ചിത്ര പ്രവർത്തകരുടെ കൈകളിൽ പരിശീലനം നൽകി പ്രാദേശിക പ്രതിഭകളെ കണ്ടെത്താനും പിന്തുണയ്ക്കാനും വികസിപ്പിക്കാനും അവരെ അന്താരാഷ്ട്ര തലത്തിലേക്ക് ഉയർത്താനും ഇത് ശ്രമിക്കുന്നു.
Read Also - പ്രവാസികള്‍ക്ക് തിരിച്ചടി; നാട്ടിലേക്ക് അയക്കുന്ന പണത്തിന് നികുതി ചുമത്താനുള്ള തീരുമാനത്തിന് അംഗീകാരം
സിനിമയിലെ പ്രൊഫഷണലുകളും പ്രാക്ടീഷണർമാരും ഉൾപ്പെടെ 50 ചലച്ചിത്ര പ്രവർത്തകർക്ക് പ്രൊഫഷണൽ ഫീൽഡ് പരിശീലന അവസരങ്ങൾ ലഭ്യമാക്കാൻ ലക്ഷ്യമിടുന്ന ‘കേഡർ പ്രോഗ്രാമിെൻറ’ ആദ്യ പതിപ്പ് അവതരിപ്പിക്കാൻ അതോറിറ്റി ഉദ്ദേശിക്കുന്നു. സിനിമാറ്റിക് ടൂളുകൾ ഉപയോഗിച്ച് ട്രെയിനികളെ ശാക്തീകരിക്കുന്നതിനും അന്താരാഷ്ട്ര പ്രൊഡക്ഷൻ ഹൗസുകളുമായി സഹകരിച്ചും നിലവിലുള്ള സിനിമാറ്റിക് പ്രോജക്ടുകളിൽ അവരെ ഉൾപ്പെടുത്തിക്കൊണ്ട് 21 ദിവസത്തിനുള്ളിൽ സിനിമാ വ്യവസായത്തിനുള്ളിലെ ഒന്നിലധികം സ്പെഷ്യലൈസേഷനുകളിൽ കഴിവുകൾ വികസിപ്പിക്കാനാണ് ഉദ്ദേശിക്കുന്നത്.
ഇത് പ്രാദേശിക സിനിമയെ അന്താരാഷ്ട്ര നിലവാരത്തിൽ അവതരിപ്പിക്കാൻ സഹായിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഫിലിം മേക്കേഴ്സ് പ്രോഗ്രാമിെൻറ മുൻ പതിപ്പുകൾ 62ലധികം പരിശീലന കോഴ്സുകൾ നടത്തുകയും 2400ലധികം ട്രെയിനികളെ പരിശീലിപ്പിക്കുകയും ചെയ്തു എന്നത് ശ്രദ്ധേയമാണ്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ