Saudi Covid Report: സൗദി അറേബ്യയിൽ ഇന്ന് മൂന്ന് കൊവിഡ് മരണം; 4526 പുതിയ രോഗികള്‍

By Web TeamFirst Published Jan 26, 2022, 11:05 PM IST
Highlights

സൗദി അറേബ്യയിൽ 4526 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ചികിത്സയിലായിരുന്ന 5772 പേര്‍ സുഖം പ്രാപിച്ചപ്പോള്‍ മൂന്ന് കൊവിഡ് മരണങ്ങള്‍ കൂടി രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. 

റിയാദ്: സൗദി അറേബ്യയിൽ (Saudi Arabia) കൊവിഡ് ബാധിച്ചു ചികിത്സയിൽ കഴിയുന്നവരിൽ മൂന്ന് പേർ ഇന്ന് മരിച്ചു (covid death). പുതുതായി 4,526 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു (New covid cases). നിലവിലെ രോഗികളിൽ 5,772 പേർ സുഖം പ്രാപിച്ചു (Covid recoveries).  രാജ്യത്ത് ഇതുവരെ റിപ്പോർട്ട് ചെയ്ത ആകെ കൊവിഡ് കേസുകളുടെ എണ്ണം 6,66,259 ഉം രോഗമുക്തരുടെ എണ്ണം 6,17,114 ഉം ആയി. ആകെ മരണം 8,927 ആയി. 

നിലവിൽ 40,218 പേർ രോഗം ബാധിച്ച് ചികിത്സയിലുണ്ട്. ഇവരിൽ 789 പേരുടെ നില ഗുരുതരമാണ്. ഇവർ രാജ്യത്തെ വിവിധ ആശുപത്രികളിൽ തീവ്രപരിചരണ വിഭാഗത്തിലാണ്. ബാക്കിയുള്ളവരുടെ നില തൃപ്തികരമാണ്. രാജ്യത്തെ കൊവിഡ് മുക്തി നിരക്ക് 92.62 ശതമാനവും മരണനിരക്ക് 1.33 ശതമാനവുമാണ്. രാജ്യത്തെ പ്രധാന നഗരങ്ങളിൽ പുതുതായി റിപ്പോർട്ട് ചെയ്ത രോഗികളുടെ എണ്ണം: റിയാദ് - 1,489, ജിദ്ദ - 472, ഹുഫൂഫ് - 198, മക്ക - 194, മദീന - 139, ദമ്മാം - 137, ജിസാൻ - 119. സൗദി അറേബ്യയിൽ ഇതുവരെ 5,60,67,833 ഡോസ് കൊവിഡ് വാക്സിൻ വിതരണം ചെയ്തു. ഇതിൽ 2,54,55,132 ആദ്യ ഡോസും 2,36,16,133 രണ്ടാം ഡോസും 69,96,568 ബൂസ്റ്റർ ഡോസുമാണ്.

click me!