
മസ്‍കത്ത്: ഒമാനില്‍ അഞ്ച് വയസുകാരി മലിനജലം നിറഞ്ഞ കുഴിയില്‍ വീണ് മരിച്ചു. നോര്‍ത്ത് അല്‍ ബാത്തിന ഗവര്‍ണറേറ്റിലാണ് സംഭവം. വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ പബ്ലിക് അതോരിറ്റി ഫോര്‍ സിവില്‍ ഡിഫന്‍സ് ആന്റ് ആംബുലന്‍സില്‍ നിന്നുള്ള വാട്ടര്‍ റെസ്ക്യൂ സംഘമെത്തി രക്ഷാപ്രവര്‍ത്തനം നടത്തിയെങ്കിലും രക്ഷിക്കാനായില്ല.
സോഹാറിലെ കുട്ടിയുടെ വീട്ടില്‍ തന്നെയുള്ള കുഴിയിലാണ് വീണതെന്ന് സിവില്‍ ഡിഫന്‍സ് അധികൃതര്‍ പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നു. വാട്ടര്‍ റെസ്ക്യൂ സംഘമെത്തി കുട്ടിയുടെ ശരീരം പുറത്തെടുത്തെങ്കിലും അതിന് മുമ്പ് തന്നെ മരണം സംഭവിച്ചിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam