ഷാര്‍ജ: ട്രാഫിക് ഫൈനുകള്‍ അടയ്‍ക്കുന്നവര്‍ക്കുള്ള 50 ശതമാനം ഇളവ് ജൂണ്‍ 30 വരെ മാത്രമെന്ന് അധികൃതര്‍ അറിയിച്ചു. ഷാര്‍ജ എക്സിക്യൂട്ടീവ് കൗണ്‍സിലിന്റെ അംഗീകാരത്തോടെ റോഡ്സ് ആന്റ് ട്രാന്‍സ്‍പോര്‍ട്ട് അതോരിറ്റി ഏപ്രില്‍ ഒന്നു മുതലാണ് ഇളന് അനുവദിച്ചത്.
ഈ വര്‍ഷം മാര്‍ച്ച് 31ന് മുമ്പ് നടത്തിയ നിയമലംഘനങ്ങളുടെ പിഴകള്‍ക്ക് മാത്രമാണ് ആനുകൂല്യം. ജൂണ്‍ 30ന് മുമ്പ് അതോരിറ്റിയുടെ വെബ്സൈറ്റായ www.srta.gov.ae എന്ന വെബ്സൈറ്റ് സന്ദര്‍ശിച്ച് ഇളവ് നേടാം. കൊവിഡ് അടക്കമുള്ള സാഹചര്യങ്ങളിലും ജനങ്ങളുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുന്ന ഷാര്‍ജ ഭരണാധികാരി ഡോ. ശൈഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിയുടെ തീരുമാനത്തിന് അനുസൃതമായാണ് നടപടിയെന്ന് എസ്.ആര്‍.ടി.എ ഡയറക്ടര്‍ അബ്ദുല്‍ അസീസ് അല്‍ ജര്‍വാന്‍ പറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam