Gulf News | ഷാര്‍ജയിലും ട്രാഫിക് ഫൈനുകളില്‍ 50 ശതമാനം ഇളവ് പ്രഖ്യാപിച്ചു

Published : Nov 16, 2021, 05:10 PM IST
Gulf News |  ഷാര്‍ജയിലും ട്രാഫിക് ഫൈനുകളില്‍ 50 ശതമാനം ഇളവ് പ്രഖ്യാപിച്ചു

Synopsis

യുഎഇയുടെ സുവര്‍ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ഷാര്‍ജയിലും ട്രാഫിക് ഫൈനുകളില്‍ 50 ശതമാനം ഇളവ് പ്രഖ്യാപിച്ചു. 

ഷാര്‍ജ: അജ്‍മാന് (Ajman) പിന്നാലെ ഷാര്‍ജയിലും (Sharjah) ട്രാഫിക് ഫൈനുകളില്‍ (Traffic fines) 50 ശതമാനം ഇളവ് പ്രഖ്യാപിച്ചു. ഇതോടൊപ്പം വാഹനങ്ങള്‍ പിടിച്ചെടുക്കാനുള്ള ഉത്തരവുകളും (Impounding orders) ട്രാഫിക് പോയിന്റുകളും (traffic points) റദ്ദാക്കുകയും ചെയ്യും. യുഎഇയുടെ സുവര്‍ണ ജൂബിലി ആഘോഷങ്ങളുടെ (UAE's golden jubilee celebrations) ഭാഗയാണ് ഇളവുകള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. 

നേരത്തെ അജ്‍മാനിലും ട്രാഫിക് പിഴകള്‍ക്ക് 50 ശതമാനം ഇളവ് പ്രഖ്യാപിച്ചിരുന്നു. നവംബര്‍ 21  മുതല്‍ ഡിസംബര്‍ 31 വരെയാണ് ഈ പ്രത്യേക ആനുകൂല്യമുള്ളതെന്ന് പൊലീസ് വ്യക്തമാക്കി. ഈ 40 ദിവസത്തെ ഇളവ് പ്രകാരം വാഹനമോടിക്കുന്നവര്‍ക്ക് അവരുടെ ബ്ലാക്ക് പോയിന്റുകള്‍ റദ്ദാക്കാനും കണ്ടുകെട്ടിയ വാഹനങ്ങള്‍ തിരികെ ലഭിക്കാനും കഴിയും. 

നവംബര്‍ 14ന് മുമ്പ് രേഖപ്പെടുത്തിയിട്ടുള്ള എല്ലാ ട്രാഫിക് നിയമലംഘനങ്ങള്‍ക്കും ഇളവ് ബാധകമാണെന്ന് അജ്മാന്‍ പൊലീസ് കമാന്‍ഡര്‍ ഇന്‍ ചീഫ് മേജര്‍ ജനറല്‍ ശൈഖ് സുല്‍ത്താന്‍ ബിന്‍ അബ്ദുല്ല അല്‍ നുഐമി പറഞ്ഞു.  മറ്റുള്ളവരുടെ ജീവന്‍ അപകടത്തിലാക്കുന്ന തരത്തില്‍ അശ്രദ്ധമായി വാഹനമോടിച്ചത്, ലൈസന്‍സില്ലാതെ വാഹനത്തിന്റെ എഞ്ചിനോ ഷാസിയോ മാറ്റുന്നത് എന്നിവയ്ക്ക് ഈ ഇളവ് ലഭിക്കില്ലെന്ന് അധികൃതര്‍ കൂട്ടിച്ചേര്‍ത്തു. 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

യൂറോപ്യൻ രാജ്യമല്ല, ഇത് മഞ്ഞുപെയ്യുന്ന സൗദി അറേബ്യ
മൂ​ന്ന് വ​ർ​ഷ​ങ്ങ​ൾ​ക്ക് ശേഷം ദേ​ശീ​യ​ ദി​ന പ​രേ​ഡ്​ കോ​ർ​ണി​ഷി​ൽ, പങ്കെടുത്ത് ഖത്തർ അമീർ