
റിയാദ്: സൗദി റോഡുകളിൽ വാഹനം ഓടിക്കുന്നതിനിടയിൽ അനാവശ്യമായി പെട്ടെന്ന് നിർത്തിയാൽ (സഡൻ ബ്രേക്ക്) 500 റിയാൽ പിഴ ചുമത്തുമെന്ന് ട്രാഫിക് വകുപ്പ് അറിയിച്ചു. നിയമപ്രകാരം ശിക്ഷാര്‍ഹമായ ഗതാഗത ലംഘനമാണ് ഇതെന്ന് ട്രാഫിക് ഡയറക്ടറേറ്റ് വ്യക്തമാക്കി.
പെട്ടെന്ന് വാഹനം നിര്‍ത്തുന്നത് മറ്റ് വാഹനങ്ങളെ അപകടത്തിലാക്കും. ഇത് അപകടങ്ങള്‍ക്ക് കാരണമായേക്കാവുന്ന സുരക്ഷിതമല്ലാത്ത പെരുമാറ്റമാണ്. ഈ നിയമ ലംഘനത്തിന് 300 റിയാല്‍ മുതല്‍ 500 റിയാല്‍ വരെ പിഴ ലഭിക്കുമെന്ന് ഡയറക്ടറേറ്റ് വ്യക്തമാക്കി.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam