
റിയാദ്: സൗദി അറേബ്യയിലെ(Saudi Arabia) വ്യാപാര സ്ഥാപനങ്ങളില്‍ ഇലക്ട്രോണിക് ബില്ലിങ് ( electronic billing )സിസ്റ്റം ഏര്‍പ്പെടുത്തിയില്ലെങ്കില്‍ അയ്യായിരം റിയാല്‍ (ഒരു ലക്ഷത്തോളം രൂപ) പിഴ. ഡിസംബര്‍ നാലിന് ശേഷമാണ് നടപടി. ബില്ലില്‍ കൃത്രിമത്വം കാണിക്കുന്നവര്‍ക്ക് പതിനായിരം റിയാലും (രണ്ട് ലക്ഷത്തേളം രൂപ) പിഴ ചുമത്തും.
ഡിസംബര്‍ നാലിന് ശേഷം കടകളില്‍ വ്യാപക പരിശോധനയുണ്ടാകും. സൗദിയിലെ സകാത്ത്-ടാക്സ് ആന്‍ഡ് കസ്റ്റംസ് അതോറിറ്റിയാണ് പരിശോധനക്ക് നേതൃത്വം നല്‍കുക. നേരത്തെ പ്രഖ്യാപിച്ച തീരുമാനം അനുസരിച്ച് ഡിസംബര്‍ നാലിനകം ഇലക്ട്രോണിക്സ് ബില്ലിങ് രീതി നടപ്പാക്കണം. ഈ തീയതിക്ക് ശേഷം പേന കൊണ്ടെഴുതിയ കടലാസ് ബില്ലുകള്‍ക്ക് നിയമ സാധുതയുണ്ടാകില്ല. സ്ഥാപനങ്ങളിലെ ഇലക്ട്രോണിക് ബില്ലുകളില്‍ ക്യു.ആര്‍ കോഡ്, നികുതി വിവരങ്ങള്‍ എന്നിവ ഉണ്ടായിരിക്കണം.
റിയാദ്: സൗദി അറേബ്യയിലെ കച്ചവട രംഗത്ത് നടക്കുന്ന ബിനാമി ഇടപാടുകൾ കണ്ടെത്തുന്നതിന് റെയ്ഡ് ആരംഭിച്ചു. മക്ക മേഖല വാണിജ്യ മന്ത്രാലയ ബ്രാഞ്ച് ഓഫീസിന് കീഴിലെ സൂപർവൈസറി സംഘവും വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരും ചേർന്നാണ് മേഖലയിലെ വിവിധ മാർക്കറ്റുകളിൽ പരിശോധന നടത്തിയത്.
ബിനാമി കച്ചവടങ്ങൾ തടയാനുള്ള ദേശീയ പരിപാടിയുടെ ഭാഗമായാണ് സംയുക്ത പരിശോധന. വാണിജ്യ മന്ത്രാലയം, മുനിസിപ്പൽ - ഗ്രാമകാര്യ - ഭവന മന്ത്രാലയം, മാനവ വിഭവശേഷി - സാമൂഹിക വികസന മന്ത്രാലയം, പരിസ്ഥിതി - ജലം - കൃഷി മന്ത്രാലയം, സകാത്ത് - നികുതി - കസ്റ്റംസ് അതോറിറ്റി വകുപ്പ് എന്നിവ സംയുക്തമായാണ് പരിശോധന നടത്തിയത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam