യാത്രക്കാരന്‍റെ ലഗേജിൽ സംശയം, വിശദ പരിശോധന നടത്തി കസ്റ്റംസ്, സ്യൂട്ട്‌കേസിന്‍റെ ലോഹ ഫ്രെയിമിനുള്ളില്‍ ഒളിപ്പിച്ച് ഹെറോയിൻ

Published : Aug 28, 2025, 04:03 PM IST
heroin seized

Synopsis

യാത്രക്കാരന്റെ ലഗേജിൽ കസ്റ്റംസ് ഉദ്യോഗസ്ഥർക്ക്‌ സംശയം തോന്നിയതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഹെറോയിന്‍ പിടികൂടിയത്.

ദോഹ: ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിലൂടെ(എച്ച്‌ഐഎ) ഖത്തറിലേക്ക് ഹെറോയിൻ കടത്താന്‍ ശ്രമിച്ചയാൾ പിടിയിൽ. ഇലക്ട്രോണിക്‌സ് ഉപകരണങ്ങള്‍ക്കുള്ളില്‍ 520 ഗ്രാം ഹെറോയിന്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച യാത്രക്കാരനാണ് ഖത്തര്‍ കസ്റ്റംസിന്റെ പിടിയിലായത്. യാത്രക്കാരന്റെ ലഗേജിൽ കസ്റ്റംസ് ഉദ്യോഗസ്ഥർക്ക്‌ സംശയം തോന്നിയതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഹെറോയിന്‍ പിടികൂടിയത്.

പ്രത്യേക സ്‌കാനിംഗ് ഉപകരണങ്ങള്‍ ഉപയോഗിച്ചുള്ള വിശദമായ പരിശോധനയില്‍, യാത്രക്കാരന്റെ സ്യൂട്ട്‌കേസിന്റെ ലോഹ ഫ്രെയിമിനുള്ളില്‍ ഒളിപ്പിച്ച നിലയില്‍ നിരവധി ഹെറോയിന്‍ പൊതികള്‍ കണ്ടെത്തി. തുടർന്ന് കൂടുതൽ പരിശോധന നടത്തിയപ്പോൾ, യാത്രക്കാരന്റെ കൈവശമുണ്ടായിരുന്ന ലാപ്ടോപ്പ്, സ്പീക്കറുകള്‍, ഹെയര്‍ ബ്ലോവര്‍ എന്നിവയില്‍ നിന്ന് കറുത്ത ടേപ്പില്‍ വിദഗ്ധമായി ഒളിപ്പിച്ച നിലയില്‍ കൂടുതല്‍ മയക്കുമരുന്ന് പൊതികൾ കണ്ടെത്തുകയായിരുന്നു. ആകെ 520 ഗ്രാം ഭാരമുള്ള 13 ഹെറോയിൻ പാക്കറ്റുകൾ കണ്ടെത്തി. പ്രതിയെ തുടർനടപടിക്കായി പ്രോസിക്യൂഷന് കൈമാറി.

 

 

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

2022ൽ കാണാതായ യുവതി, തിരോധാനത്തിൽ ദുരൂഹത, അന്വേഷണത്തിൽ പ്രതി സഹോദരൻ, കൊലപ്പെടുത്തി മൃതദേഹം മരുഭൂമിയിൽ കുഴിച്ചിട്ടു
ഒമാൻ ആകാശത്ത് ഇന്ന് അപൂർവ്വ കാഴ്ചയൊരുങ്ങുന്നു, ജെമിനിഡ് ഉൽക്കാവർഷം ദൃശ്യമാകും