
കുവൈത്ത് സിറ്റി: കുവൈത്തില്‍ തൊഴില്‍, താമസ നിയമലംഘകരെ കണ്ടെത്താന്‍ ലക്ഷ്യമിട്ട് അധികൃതര്‍ നടത്തുന്ന പരിശോധനകള്‍ തുടരുന്നു. കഴിഞ്ഞ ദിവസം ഖെയ്‍ത്താനില്‍ നടത്തിയ വ്യാപക റെയ്‍ഡില്‍ ലൈസന്‍സില്ലാതെ വാണിജ്യ പ്രവര്‍ത്തനങ്ങള്‍ നടത്തിയ 56 പ്രവാസികളെ ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്‍തു. തൊഴില്‍ നിയമലംഘകരും രാജ്യത്തെ താമസ നിയമങ്ങള്‍ ലംഘിച്ച് കഴിഞ്ഞു വന്നിരുന്നവരുമായ വിവിധ രാജ്യക്കാര്‍ ഇക്കൂട്ടത്തിലുണ്ട്. എല്ലാവരെയും തുടര്‍ നിയമ നടപടികള്‍ സ്വീകരിക്കാനായി ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറി.
അതേസമയം മതിയായ അനുമതികളില്ലാതെ സ്‍ത്രീകളുടെ സലൂണ്‍ നടത്തിയിരുന്ന മൂന്ന് പ്രവാസി വനിതകളെ അറസ്റ്റ് ചെയ്‍തു. മെഡിക്കല്‍ ക്ലിനിക്കുകളുടേതിന് സമാനമായ സജ്ജീകരണങ്ങളാണ് ഇവിടെ ഒരുക്കിയിരുന്നത്. ഇവിടെ ഉപഭോക്താക്കളെത്തി വിവിധ സേവനങ്ങള്‍ സ്വീകരിച്ചിരുന്നു. ആഭ്യന്തര മന്ത്രാലയത്തിന്റെ നേതൃത്വത്തില്‍ മൂന്ന് വകുപ്പുകള്‍ സംയുക്തമായാണ് റെയ്ഡ് നടത്തിയത്. പിന്നാലെ കുവൈത്ത് വാണിജ്യ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരെത്തി സ്ഥാപനം അടച്ചുപൂട്ടുകയും ചെയ്‍തു.
Read also: തിമിംഗലങ്ങളുടെ സാന്നിദ്ധ്യം; യുഎഇയിലെ ബീച്ചുകളില്‍ ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണം പിന്‍വലിച്ചു
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ