പിടിച്ചെടുത്തത് 586 കിലോ കേടായ ഭക്ഷ്യവസ്തുക്കൾ, കുവൈത്തിൽ 474 ഭക്ഷണശാലകളിൽ പരിശോധന; പതിനാലെണ്ണം പൂട്ടിച്ചു

Published : Jul 08, 2024, 06:28 PM ISTUpdated : Jul 08, 2024, 06:30 PM IST
പിടിച്ചെടുത്തത് 586 കിലോ  കേടായ ഭക്ഷ്യവസ്തുക്കൾ, കുവൈത്തിൽ 474 ഭക്ഷണശാലകളിൽ പരിശോധന; പതിനാലെണ്ണം പൂട്ടിച്ചു

Synopsis

പരിശോധനകളില്‍ 14 സ്ഥാപനങ്ങൾ അടച്ചുപൂട്ടി.  (പ്രതീകാത്മക ചിത്രം)

കുവൈത്ത് സിറ്റി: കുവൈത്തില്‍ ജൂണ്‍ മാസത്തില്‍ വിവിധ ഭക്ഷണശാലകളില്‍ നടത്തിയ പരിശോധനകളില്‍ പിടിച്ചെടുത്തത് ഉപയോഗ യോഗ്യമല്ലാത്ത  586 കിലോഗ്രാം ഭക്ഷ്യവസ്തുക്കള്‍. ആകെ 474 ഭക്ഷണശാലകളില്‍ പരിശോധന നടത്തിയതായി പബ്ലിക് അതോറിറ്റി ഫോർ ഫുഡ് ആൻഡ് ന്യൂട്രീഷനിലെ ഹവല്ലി ഗവർണറേറ്റ് ഇൻസ്പെക്ഷൻ വിഭാഗം മേധാവി ഹനൻ അബ്ബാസ് അറിയിച്ചു. ഈ പരിശോധനകളിലാണ് മനുഷ്യ ഉപഭോഗത്തിന് യോഗ്യമല്ലാത്ത 586 കിലോഗ്രാം ഭക്ഷ്യവസ്തുക്കൾ പിടിച്ചെടുത്ത് നശിപ്പിച്ചത്. കൂടാതെ 186 നിയമലംഘന റിപ്പോർട്ടുകൾ നൽകുകയും ചെയ്തു. പരിശോധനകളില്‍ 14 സ്ഥാപനങ്ങൾ അടച്ചുപൂട്ടിയതായും  ഹനൻ അബ്ബാസ് പറഞ്ഞു.

അതോറിറ്റിയുടെ ഡയറക്ടർ ജനറൽ ഡോ. റീം അൽ ഫുലൈജിന്‍റെ നിർദ്ദേശങ്ങളുടെ അടിസ്ഥാനത്തിൽ, ഹവല്ലി ഗവർണറേറ്റ് ഇൻസ്പെക്ഷൻ ഡിപ്പാർട്ട്മെന്‍റ് ഡയറക്ടർ അബ്ദുള്ള അൽ കന്ദാരിയുടെ മേൽനോട്ടത്തിൽ, ഭക്ഷ്യ സാങ്കേതിക വിദഗ്ധരുടെ സഹായത്തോടെയാണ് പരിശോധനകള്‍ സംഘടിപ്പിച്ചത്. ഭക്ഷ്യ സ്ഥാപനങ്ങളുടെ മേൽ ഫലപ്രദമായ നിയന്ത്രണം ഉറപ്പാക്കുക, ഭക്ഷണത്തിന്‍റെ ഗുണനിലവാരവും സുരക്ഷയും ഉറപ്പ് വരുത്തുക, ഉപഭോക്താക്കളുടെ ആരോഗ്യം സംരക്ഷിക്കുക എന്നിവയാണ്  ലക്ഷ്യമെന്നും ഹനൻ അബ്ബാസ് കൂട്ടിച്ചേർത്തു.

Read Also - വില കോടികൾ! റെയ്ഡിൽ കുടുങ്ങിയത് നാലുപേര്‍, വന്‍ ലഹരിമരുന്ന് വേട്ട; പിടിച്ചെടുത്തത് 84 കിലോഗ്രാം മയക്കുമരുന്ന്

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഫുജൈറയിൽ താൽക്കാലിക ഗതാഗത നിയന്ത്രണം, രണ്ട് ദിവസം റോഡ് അടച്ചിടുമെന്ന് അറിയിപ്പുമായി പൊലീസ്
മോശം കാലാവസ്ഥ, സമയക്രമത്തിൽ മാറ്റം വരുത്തുമെന്ന് എയർലൈൻ; കുവൈത്ത് എയർവേയ്‌സ് വിമാനങ്ങൾ വഴിതിരിച്ചുവിടും