കുവൈത്തിൽ വൻ ലഹരിമരുന്ന് വേട്ട; പിടിച്ചെടുത്തത് 60 കിലോഗ്രാം ഹാഷിഷ്, വിദേശി അറസ്റ്റിൽ

Published : Dec 09, 2024, 07:09 PM IST
കുവൈത്തിൽ വൻ ലഹരിമരുന്ന് വേട്ട; പിടിച്ചെടുത്തത്  60 കിലോഗ്രാം ഹാഷിഷ്, വിദേശി അറസ്റ്റിൽ

Synopsis

രാജ്യത്തിനകത്ത് ലഹരിമരുന്ന് വിതരണം ചെയ്യാനാണ് പ്രതി ലക്ഷ്യമിട്ടിരുന്നത്. 

കുവൈത്ത് സിറ്റി: കുവൈത്തില്‍ വന്‍ ലഹരിമരുന്ന് വേട്ട. 60 കിലോഗ്രാം ഹാഷിഷുമായി വിദേശിയെ പിടികൂടി. ഈജിപ്ത് സ്വദേശിയാണ് പിടിയിലായത്.

രാജ്യത്തിനകത്ത് വിതരണം ചെയ്യാന്‍ ലക്ഷ്യമിട്ട് എത്തിച്ചതാണ് ഈ ലഹരിമരുന്ന് ശേഖരം. അറസ്റ്റിലായ പ്രതിയുടെ കൈവശം ഒഴിഞ്ഞ ചെറിയ പാക്കറ്റുകളും കണ്ടെടുത്തു. ഈ പാക്കറ്റുകളില്‍ ലഹരിമരുന്ന് നിറച്ച് വില്‍പ്പന നടത്താനായിരുന്നു ഉദ്ദേശിച്ചിരുന്നത്. ലഹരിമരുന്ന് കൈവശം ഉണ്ടെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്ന് മയക്കുമരുന്ന് എന്‍ഫോഴ്സ്മെന്‍റ് ജനറല്‍ വിഭാഗം നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായതെന്ന് ആഭ്യന്തര മന്ത്രാലയത്തിന്‍റെ പബ്ലിക് റിലേഷന്‍സ് ആന്‍ഡ് മീഡിയ വിഭാഗം അറിയിച്ചു. 

Read Also -  ജീവിതത്തിലെ വലിയ ആഗ്രഹം പറഞ്ഞ് തടവുകാരൻ; ഒരു നിമിഷം പോലും ആലോചിക്കാതെ സൗകര്യങ്ങളൊരുക്കി നൽകി ദുബൈ പൊലീസ്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

നിർമാണ ജോലിക്കിടെ മതിൽ ഇടിഞ്ഞുവീണു; സൗദിയിൽ രണ്ട് ഇന്ത്യൻ തൊഴിലാളികൾ മരിച്ചു
നാട്ടിലെത്തിയിട്ട് ദിവസങ്ങൾ മാത്രം, മരണത്തിലും സുഹൃത്തിനൊപ്പം, മലപ്പുറത്ത് വാഹനാപകടത്തിൽ പ്രവാസി മലയാളികൾക്ക് ദാരുണാന്ത്യം