
ദോഹ: പെരുന്നാൾ നമസ്കാരത്തിനായി രാജ്യത്തുടനീളം ഈദ് ഗാഹുകളും പള്ളികളുമായി 710 ഇടങ്ങളിൽ സൗകര്യമൊരുക്കിയതായി ഖത്തർ മതകാര്യ മന്ത്രാലയമായ ഔഖാഫ് അറിയിച്ചു. ഖത്തറിൽ പെരുന്നാൾ നമസ്കാരം പുലര്‍ച്ചെ 4.58നാണ്. വെള്ളിയാഴ്ചയാണ് ഖത്തര്‍ ഉള്‍പ്പെടെയുള്ള ജിസിസി രാജ്യങ്ങളില്‍ ബലി പെരുന്നാള്‍ ആഘോഷിക്കുന്നത്. അല്‍ അറബി സ്റ്റേഡിയം, അല്‍ സദ്ദ് സ്റ്റേഡിയം തുടങ്ങി വിവിധ കേന്ദ്രങ്ങളില്‍ പെരുന്നാള്‍ ഖുതുബയുടെ മലയാള പരിഭാഷയുണ്ടാകും.
രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിലുമുള്ള വിശ്വാസികൾക്കും പെരുന്നാൾ നമസ്കാരത്തിന് ആശ്രയിക്കാവുന്ന തരത്തിൽ ഖത്തറിന്റെ എല്ലാ പ്രദേശങ്ങളിലും പ്രാർത്ഥനാ കേന്ദ്രങ്ങൾ സജ്ജമാക്കിയിട്ടുണ്ടെന്ന് മന്ത്രാലയം വ്യക്തമാക്കി. ഖത്തറിൽ സ്വകാര്യമേഖലയ്ക്ക് മൂന്ന് ദിവസവും, പൊതുമേഖലക്കും ധനകാര്യ സ്ഥാപനങ്ങള്‍ക്കും അഞ്ച് ദിവസവും തൊഴില്‍ മന്ത്രാലയം പെരുന്നാള്‍ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. പെരുന്നാള്‍ അവധി ദിവസങ്ങളിൽ ജോലി ചെയ്യുന്നവർക്ക് തൊഴില്‍ നിയമം അനുശാസിക്കുന്ന ഓവര്‍ടൈം, മറ്റു അലവന്‍സുകള്‍ എന്നിവ ഉറപ്പാക്കണമെന്നും മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ