
മസ്കറ്റ്: ഒമാനിൽ`ഹാരിബോ ഹാപ്പി കാൻഡി കോള ഫിസ്സ്' എന്ന മിഠായി ഉൽപ്പന്നം ഒഴിവാക്കണമെന്ന് ഫുഡ് സേഫ്റ്റി ആൻഡ് ക്വാളിറ്റി സെന്ററിന്റെ നിർദേശം. ഈ ഉൽപ്പന്നത്തിൽ കഞ്ചാവിന്റെ അംശം അടങ്ങിയിട്ടുള്ളതിനാലാണ് ഉൽപ്പന്നം വാങ്ങി ഉപയോഗിക്കരുതെന്ന് അധികൃതർ നിർദേശം നൽകിയിരിക്കുന്നത്. കോളയുടെ രുചിയിൽ വിപണികളിൽ ലഭ്യമാകുന്ന ഈ ഉൽപ്പന്നത്തിന്റെ നിർമാതാക്കൾ ഹരിബോ ഹാപ്പി ജിഎംബിഎച്ച് & കമ്പനി കെജി ആണ്. 2026 ജനുവരി വരെ കാലാവധിയുള്ള 1000ഗ്രാം പാക്കറ്റിലാണ് കഞ്ചാവിന്റെ അംശം കണ്ടെത്തിയിരിക്കുന്നത്.
ഡച്ച് ഫുഡ് ആൻഡ് കൺസ്യൂമർ പ്രൊഡക്ട് സേഫ്റ്റി അതോറിറ്റി നടത്തിയ പരിശോധനയിലാണ് ഉൽപ്പന്നത്തിന്റെ സുരക്ഷ സംബന്ധിച്ച ആശങ്ക ഉയർന്നുവന്നത്. തുടർന്നാണ് ഒമാനിലുടനീളം വിപണികളിൽ നിന്നും ഈ ഉൽപ്പന്നം ഒഴിവാക്കാൻ അധികൃതർ നിർദേശം നൽകിയത്. ഈ ഉൽപ്പന്നം നെതർലൻഡ്സിൽ നിന്നുള്ളതാണ്. ഇതോടെ ഒമാനിലേക്ക് ഉൽപ്പന്നം കൊണ്ടുവരുന്നത് നിരോധിക്കുകയും ചെയ്തിട്ടുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ