ഉച്ചയോടെ പെയ്ത കനത്ത മഴ, മരത്തിനടിയിലേക്ക് ഓടിക്കയറിയ 72 ആടുകള്‍ കൂട്ടത്തോടെ ചത്തു, അപ്രതീക്ഷിതമായുണ്ടായത് ശക്തമായ ഇടിമിന്നൽ

Published : Sep 17, 2025, 12:34 PM IST
72  goats died after being struck by lightning

Synopsis

മഴക്കിടെ മരത്തിന് താഴെ കൂട്ടത്തോടെ നില്‍ക്കുകയായിരുന്നു ആടുകൾ. തന്‍റെ 72 ആടുകളും ചത്തെന്നും ഇനിയൊരു ആടു പോലും ബാക്കിയില്ലെന്നും ഉടമ പറഞ്ഞു. 

റിയാദ്: സൗദി അറേബ്യയിലെ അസീര്‍ പ്രവിശ്യയിലെ രിജാല്‍ അല്‍മഇൽ ഇടിമിന്നലില്‍ 72 ആടുകള്‍ ചത്തു. അൽ അഹ്മൽ ഗ്രാമത്തിലാണ് ശക്തമായ ഇടിമിന്നലുണ്ടായത്. ഇടിമിന്നലുണ്ടായപ്പോള്‍ ആട്ടിന്‍ കൂട്ടം മരത്തിനടിയിലായിരുന്നു.

കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് ഗ്രാമത്തില്‍ കനത്ത മഴയും ഇടിമിന്നലും ഉണ്ടായത്. മഴക്കിടെ മരത്തിന് താഴെ കൂട്ടത്തോടെ നില്‍ക്കുന്നതിനിടെയാണ് ആടുകള്‍ക്ക് ഇടിമിന്നലേറ്റത്. തന്‍റെ 72 ആടുകളും ചത്തെന്നും ഇനിയൊരു ആടു പോലും ബാക്കിയില്ലെന്നും ഉടമയായ സൗദി പൗരന്‍ മുഹമ്മദ് അല്‍ഗമൂര്‍ പറഞ്ഞു. ഗവര്‍ണറേറ്റിന്‍റെ വടക്കുപടിഞ്ഞാറ് ഭാഗത്താണ് അൽ അഹ്മൽ ഗ്രാമം സ്ഥിതി ചെയ്യുന്നത്. കനത്ത മഴ ഈ മേഖലയില്‍ വന്‍ നാശം വിതച്ചിട്ടുണ്ട്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ആകാശത്തും കേരളത്തിന് അവഗണന! ദുബായിൽ നിന്ന് കേരളത്തിലേക്കുള്ള ഏക എയർ ഇന്ത്യ സർവീസ് അവസാനിപ്പിക്കാൻ നീക്കം, പകരം എയർ ഇന്ത്യ എക്സ്രസ്സ്
ബിഗ് ടിക്കറ്റ് 2025-ൽ നൽകിയത് 299 മില്യൺ ദിർഹത്തിന്റെ സമ്മാനങ്ങൾ