
കുവൈത്ത് സിറ്റി: കുവൈത്തിൽ നറുക്കെടുപ്പ് തട്ടിപ്പ് കേസിന്‍റെ അന്വേഷണം പബ്ലിക് പ്രോസിക്യൂഷൻ പൂർത്തിയാക്കി. 73 പ്രതികളെയാണ് ഇപ്പോൾ കുറ്റങ്ങൾ ചുമത്തി ക്രിമിനൽ കോടതിയിലേക്ക് റഫർ ചെയ്തിരിക്കുന്നത്.
കഴിഞ്ഞ വർഷങ്ങളിൽ നടന്ന ഏറ്റവും വലിയ സാമ്പത്തിക കുറ്റകൃത്യങ്ങളിൽ ഒന്നായ വാണിജ്യ നറുക്കെടുപ്പുകളിലെ കൃത്രിമം, കൈക്കൂലി, വ്യാജരേഖ ചമയ്ക്കൽ, കള്ളപ്പണം വെളുപ്പിക്കൽ എന്നിവ ഉൾപ്പെട്ട സങ്കീർണ്ണമായ കേസിന്‍റെ അന്വേഷണം പബ്ലിക് പ്രോസിക്യൂഷൻ പൂർത്തിയാക്കി. 73 പ്രതികളെയാണ് ഇപ്പോൾ കുറ്റങ്ങൾ ചുമത്തി ക്രിമിനൽ കോടതിയിലേക്ക് റഫർ ചെയ്തിരിക്കുന്നത്.
2021 മുതൽ 2025 വരെ വാണിജ്യ വ്യവസായ മന്ത്രാലയത്തിന്‍റെ മേൽനോട്ടത്തിൽ നടത്തിയ 110 വാണിജ്യ നറുക്കെടുപ്പുകളിൽ കൃത്രിമം കാണിച്ച ഒരു വലിയ തട്ടിപ്പ് സംഘത്തെയാണ് അന്വേഷണത്തിൽ കണ്ടെത്തിയത്. വാഹനങ്ങൾ, പണം, മറ്റ് സമ്മാനങ്ങൾ എന്നിവ ഉൾപ്പെടെ 1.244 മില്യൺ കുവൈത്തി ദിനാർ മൂല്യമുള്ള സമ്മാനങ്ങളാണ് ഈ നറുക്കെടുപ്പുകളിലൂടെ വാഗ്ദാനം ചെയ്തിരുന്നത്. സമ്മാനങ്ങൾ നിയമവിരുദ്ധമായി കൈവശപ്പെടുത്തുന്നതിനായി ഒരു ഏകോപിത ക്രിമിനൽ ശൃംഖല ആസൂത്രിതമായി നറുക്കെടുപ്പുകളിൽ കൃത്രിമം കാണിച്ചതായും കണ്ടെത്തിയിട്ടുണ്ട്. പണവും സാധനങ്ങളും ഉൾപ്പെടെ 1.174 ദശലക്ഷം കുവൈത്ത് ദിനാർ മൂല്യമുള്ള സ്വത്തുക്കളാണ് പബ്ലിക് പ്രോസിക്യൂഷൻ കണ്ടുകെട്ടിയത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ