ഇന്ത്യയുടെ സുരക്ഷാ ഉപദേഷ്ടാവ് അജിത് ദോവൽ സൗദിയിലെത്തി. റിയാദിൽ ഇന്ത്യൻ അംബാസഡർ സുഹൈൽ അജാസ് ഖാൻ അദ്ദേഹത്തെ സ്വീകരിച്ചു

റിയാദ്: മേഖലയിലെ തന്ത്രപ്രധാന കൂടിക്കാഴ്ച്ചകളുടെ സാധ്യതകൾ തുറന്നിട്ട് ഇന്ത്യയുടെ സുരക്ഷാ ഉപദേഷ്ടാവ് അജിത് ദോവൽ സൗദിയിലെത്തി. റിയാദിൽ ഇന്ത്യൻ അംബാസഡർ സുഹൈൽ അജാസ് ഖാൻ അദ്ദേഹത്തെ സ്വീകരിച്ചു. നിർണായക കൂടിക്കാഴ്ച്ചകൾ സന്ദർശനത്തിന്റെ ഭാഗമായി നടക്കുമെന്നാണ് സൂചന. നേരത്തെ പാകിസ്ഥാനുമായി സൗദി ഒപ്പിട്ട പ്രതിരോധ സഹകരണ കരാറുകളും ഇതിന്മേൽ ഇന്ത്യയുടെ നിലപാടും വലിയ ചർച്ചയായിരുന്നു. സൗദിയ്ക്കോ പാകിസ്ഥാനോ മേൽ ഏതെങ്കിലും തരം ആക്രമണം ഉണ്ടായാൽ അത് ഇരു രാജ്യങ്ങൾക്കും മേൽ ഒരുപോലെയുള്ള ആക്രമണമായി കണക്കാക്കി നേരിടുന്നത് ഉൾപ്പടെയുള്ള കരാറുകളായിരുന്നു ഇവ. ഇപ്പോൾ അഭ്യൂഹമായി നിലനിൽക്കുന്ന സൗദി- തുർക്കി - പാകിസ്ഥാൻ സൈനിക സഖ്യ സാധ്യതകളും ഇന്ത്യ നിരീക്ഷിക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ സന്ദർശനം അതിപ്രധാനമാണ്.

Add Asianetnews as a Preferred SourcegooglePreferred

YouTube video player