
കുവൈത്ത് സിറ്റി: ഗുരുതരമായ ഗതാഗത നിയമലംഘനങ്ങൾ നടത്തിയതിന് കഴിഞ്ഞ വർഷം 74 പ്രവാസികളെ നാടുകടത്തിയതായി റിപ്പോർട്ടുകൾ. ആഭ്യന്തര മന്ത്രാലയത്തിലെ ജനറൽ ട്രാഫിക് വകുപ്പാണ് കണക്കുകൾ പുറത്തുവിട്ടിരിക്കുന്നത്. അമിത വേഗത, റെഡ് സിഗ്നൽ ലംഘിക്കൽ, അശ്രദ്ധമായി വാഹനമോടിക്കൽ തുടങ്ങി വിവിധ നിയമലംഘനങ്ങൾക്ക് പിടികൂടിയവരെയാണ് നാടുകടത്തിയിരിക്കുന്നത്.
അതേസമയം, വാഹനമോടിക്കുന്നവർ ഗതാഗത നിയമങ്ങൾ പാലിക്കാനും നിയമലംഘനങ്ങൾ ഒഴിവാക്കാനും ആഹ്വാനം ചെയ്യുന്ന പുതിയ ഗതാഗത നിയമം ഏപ്രിൽ 22 മുതൽ പ്രാബല്യത്തിൽ വരുമെന്ന് വകുപ്പ് ആവർത്തിച്ചു. 48 വർഷത്തിന് ശേഷമാണ് കുവൈത്തിലെ ട്രാഫിക് നിയമത്തിൽ ഭേദഗതി വരുത്തുന്നത്. നിലവിൽ ട്രാഫിക് പിഴകൾ ഉള്ളവർ പുതിയ നിയമം പ്രാബല്യത്തിൽ വരുന്നതിന് മുൻപുള്ള മൂന്ന് മാസത്തിനുള്ളിൽ അടച്ചുതീർക്കണമെന്നും മന്ത്രാലയം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
read more: ഒരു ഇളവും നൽകരുത്, മയക്കുമരുന്ന് കച്ചവടക്കാരെ കർശനമായി അമർച്ച ചെയ്യാൻ ആഹ്വാനം ചെയ്ത് കുവൈത്ത് അമീർ
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam