ഒരു ഇളവും നൽകരുത്, മയക്കുമരുന്ന് കച്ചവടക്കാരെ കർശനമായി അമർച്ച ചെയ്യാൻ ആഹ്വാനം ചെയ്ത് കുവൈത്ത് അമീർ

Published : Mar 13, 2025, 02:58 PM IST
ഒരു ഇളവും നൽകരുത്, മയക്കുമരുന്ന് കച്ചവടക്കാരെ കർശനമായി അമർച്ച ചെയ്യാൻ ആഹ്വാനം ചെയ്ത് കുവൈത്ത് അമീർ

Synopsis

ആഭ്യന്തര മന്ത്രാലയത്തിൻ്റെ ആസ്ഥാനം സന്ദർശിച്ച വേളയിൽ ആയിരുന്നു അമീറിന്റെ ആഹ്വാനം. 

കുവൈത്ത് സിറ്റി: കുവൈത്തിനെ സംരക്ഷിക്കാനും മയക്കുമരുന്ന് കച്ചവടക്കാരെ കർശനമായി അമർച്ച ചെയ്യാനും ആഭ്യന്തര മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരോട് ആഹ്വാനം ചെയ്ത് സായുധ സേനയുടെ സുപ്രീം കമാൻഡർ അമീർ ഷെയ്ഖ് മിഷാൽ അൽ അഹമ്മദ് അൽ ജാബർ അൽ സബാഹ്. ആഭ്യന്തര മന്ത്രാലയത്തിൻ്റെ ആസ്ഥാനം സന്ദർശിച്ച വേളയിൽ ആയിരുന്നു അമീറിന്റെ ആഹ്വാനം. 

മാതൃരാജ്യത്തിൻ്റെ സേവനത്തിനും അതിൻ്റെ ആഭ്യന്തര സുരക്ഷയ്ക്കും അതിർത്തികൾക്കും സ്ഥിരതയ്ക്കും എപ്പോഴും ജാഗരൂകരും തയ്യാറുള്ളവരും പ്രധാനമായും സമർപ്പിതരുമായിരിക്കാൻ അമീർ ആഭ്യന്തര മന്ത്രാലയത്തിൻ്റെ കമാൻഡിനോടും ഉദ്യോഗസ്ഥരോടും ആവശ്യപ്പെടുകയും ചെയ്തു. ആർക്കും ഒരു ഇളവും നൽകാതെ നിയമം കർശനമായി നടപ്പാക്കാനും അദ്ദേഹം ആവശ്യപ്പെട്ടു. 

യുവത്വത്തിൻ്റെയും കുടുംബങ്ങളുടെയും സമൂഹത്തിൻ്റെയും ഭാവി സംരക്ഷിക്കുന്നതിനായി മയക്കുമരുന്നിനെയും അതിൽ ഉൾപ്പെട്ട ഏതൊരാളെയും എല്ലാ ശക്തിയോടും കർശനതയോടും കൂടി നേരിടാനും അദ്ദേഹം പറഞ്ഞു. സമൂഹത്തെ ഈ വിനാശകരമായ വിപത്തിൽ നിന്ന് സംരക്ഷിക്കുന്നതിൽ ഒട്ടും അലംഭാവം കാണിക്കരുതെന്നും അമീർ നിർദേശിച്ചു.

read more: റഹീം കേസിൽ പണം തട്ടിയെന്ന് അപവാദ പ്രചാരണം; റിയാദ് ഇന്ത്യൻ എംബസിയിലെ മുൻ ഉദ്യോഗസ്ഥൻ പരാതി നൽകി

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

സൗദിയിൽ പ്രവാസികൾക്ക് ആശ്വാസം; ഫാക്ടറി തൊഴിലാളികളുടെ പ്രതിമാസ ലെവി റദ്ദാക്കി
യാത്രക്കാരെ വലച്ച് എയർ ഇന്ത്യ എക്സ്പ്രസ്; ദുബൈ- തിരുവനന്തപുരം വിമാന സർവീസ് വൈകിയത് മണിക്കൂറുകൾ