കൊവിഡ് സുരക്ഷാ നിയമലംഘനം; സൗദിയില്‍ 74 ആരോഗ്യ കേന്ദ്രങ്ങള്‍ അടച്ചുപൂട്ടി

Published : Jul 24, 2022, 01:15 PM IST
കൊവിഡ് സുരക്ഷാ നിയമലംഘനം; സൗദിയില്‍ 74 ആരോഗ്യ കേന്ദ്രങ്ങള്‍ അടച്ചുപൂട്ടി

Synopsis

നാല് ആശുപത്രികള്‍, 43 ആരോഗ്യ കേന്ദ്രങ്ങള്‍, അഞ്ച് ഫാര്‍മസികള്‍, 22 മറ്റ് സ്ഥാപനങ്ങള്‍ എന്നിവയാണ് നിയമലംഘനങ്ങള്‍ കണ്ടെത്തിയതിനാല്‍ അടച്ചുപൂട്ടാന്‍ നിര്‍ബന്ധിതമായത്.

റിയാദ്: കൊവിഡ് സുരക്ഷാ നിയമങ്ങള്‍ ലംഘിച്ച 74 ആരോഗ്യ കേന്ദ്രങ്ങള്‍ സൗദി ആരോഗ്യ മന്ത്രാലയത്തിന്റെ നിര്‍ദ്ദേശ പ്രകാരം അടച്ചുപൂട്ടി. ആ വര്‍ഷം ആദ്യ പകുതി വരെ നടത്തിയ 300,000 ഫീല്‍ഡ് പരിശോധനകളിലാണ് നിയമലംഘനങ്ങള്‍ കണ്ടെത്തിയതെന്ന് സൗദി പ്രസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. 

നാല് ആശുപത്രികള്‍, 43 ആരോഗ്യ കേന്ദ്രങ്ങള്‍, അഞ്ച് ഫാര്‍മസികള്‍, 22 മറ്റ് സ്ഥാപനങ്ങള്‍ എന്നിവയാണ് നിയമലംഘനങ്ങള്‍ കണ്ടെത്തിയതിനാല്‍ അടച്ചുപൂട്ടാന്‍ നിര്‍ബന്ധിതമായത്. 6,600ത്തിലേറെ ആരോഗ്യ സ്ഥാപനങ്ങള്‍ക്ക് പിഴയും ചുമത്തി. 729 ആശുപത്രികള്‍, 2310 മെഡിക്കല്‍ സെന്ററുകള്‍, 2,754 ഫാര്‍മസികള്‍, 833 മറ്റ് ആരോഗ്യ സ്ഥാപനങ്ങള്‍ എന്നിവയാണ് ഇതിലുള്‍പ്പെടുന്നത്. മുന്‍കരുതല്‍ നടപടികള്‍ പാലിക്കണമെന്ന് ആരോഗ്യ കേന്ദ്രങ്ങളോടും ആരോഗ്യ മേഖലയില്‍ ജോലി ചെയ്യുന്നവരോടും മന്ത്രാലയം നിര്‍ദ്ദേശിച്ചു. ആരോഗ്യ നിയമലംഘനം നടത്തുന്ന സ്ഥാപനങ്ങള്‍ക്ക് ഭീമമായ സംഖ്യ പിഴ ചുമത്തുമെന്നും ആവശ്യമെങ്കില്‍ അവ അടച്ചുപൂട്ടാനും രണ്ടു വര്‍ഷം വരെ ലൈസന്‍സ് പിന്‍വലിക്കാനും നിയമം അനുശാസിക്കുന്നതായി അധികൃതര്‍ ഓര്‍മ്മപ്പെടുത്തി.  

സൗദിയില്‍ പരിശോധന തുടരുന്നു; ഒരാഴ്ചക്കിടെ പിടിയിലായത് 10,937 നിയമലംഘകര്‍

അമുസ്‌ലിം മാധ്യമപ്രവര്‍ത്തകന് മക്കയില്‍ പ്രവേശിക്കാന്‍ സഹായം നല്‍കി; സൗദി പൗരനെ അറസ്റ്റ് ചെയ്തു

റിയാദ്: അമേരിക്കന്‍ പൗരനായ അമുസ്‌ലിം പത്രപ്രവര്‍ത്തകന് മക്കയില്‍ പ്രവേശിക്കാന്‍ സൗകര്യം നല്‍കിയ സൗദി പൗരനെ അറസ്റ്റ് ചെയ്തതായി മക്ക പ്രവിശ്യ പൊലീസ് അറിയിച്ചു. ഇയാള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കാന്‍ പബ്ലിക്ക് പ്രോസിക്യൂഷന് കൈമാറി. മുസ്ലിംകള്‍ക്കുള്ള ട്രാക്കിലൂടെ  മാധ്യമപ്രവര്‍ത്തകനെ സൗദി പൗരന്‍ മക്കയിലേക്ക് കടത്തുകയായിരുന്നു. മുസ്ലിംകളല്ലാത്തവര്‍ക്ക് മക്കയില്‍ പ്രവേശിക്കാന്‍ വിലക്കുണ്ട്.

അതിന്റെ ലംഘനമാണ് സൗദി പൗരന്‍ ചെയ്തത്. മുസ്‌ലിം ട്രാക്കിലൂടെ അമുസ്‌ലിം മാധ്യമ പ്രവര്‍ത്തകനെ കൊണ്ടുപോവുകയും മക്കയിലേക്കുളള പ്രവേശനം സുഗമമാക്കുകയും ചെയ്തത് ശിക്ഷാര്‍ഹമായ കുറ്റമാണെന്നും റീജനല്‍ പൊലീസ് മാധ്യമ വക്താവ് പറഞ്ഞു. സൗദിയിലേക്ക് വരുന്ന എല്ലാവരും രാജ്യത്തെ നിയമങ്ങള്‍, പ്രത്യേകിച്ചും ഇരു ഹറമുകളുമായും പുണ്യസ്ഥലങ്ങളുമായും ബന്ധപ്പെട്ട നിയമങ്ങള്‍ മാനിക്കുകയും പാലിക്കുകയും വേണം.

22 വര്‍ഷം കാത്തിരുന്ന മകന്‍ സൗദിയില്‍ നിന്നെത്തി, നാലാം ദിവസം ഉമ്മ മരിച്ചു

ഇക്കാര്യത്തിലുള്ള ഏതു നിയമലംഘനവും വെച്ചുപൊറുപ്പിക്കാനാവാത്ത കുറ്റകൃത്യമായി കണക്കാക്കപ്പെടും. ബന്ധപ്പെട്ട നിയമങ്ങള്‍ക്കനുസൃതമായി കുറ്റക്കാര്‍ക്കെതിരെ ശിക്ഷാനടപടികള്‍ സ്വീകരിക്കും. രാജ്യത്തെ നിയമങ്ങള്‍ ലംഘിച്ച് മക്കയില്‍ പ്രവേശിച്ച് കുറ്റകൃത്യം നടത്തിയ അമേരിക്കന്‍ മാധ്യമപ്രവര്‍ത്തകനെതിരായ കേസ് നിയമാനുസൃത നടപടികള്‍ സ്വീകരിക്കാന്‍ പബ്ലിക് പ്രോസിക്യൂഷന് കൈമാറിയിട്ടുണ്ടെന്നും മക്ക പോലീസ് അറിയിച്ചു.


 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ആകാശത്തും കേരളത്തിന് അവഗണന! ദുബായിൽ നിന്ന് കേരളത്തിലേക്കുള്ള ഏക എയർ ഇന്ത്യ സർവീസ് അവസാനിപ്പിക്കാൻ നീക്കം, പകരം എയർ ഇന്ത്യ എക്സ്രസ്സ്
ബിഗ് ടിക്കറ്റ് 2025-ൽ നൽകിയത് 299 മില്യൺ ദിർഹത്തിന്റെ സമ്മാനങ്ങൾ