ട്രാഫിക് പരിശോധന ശക്തം, ലൈസൻസില്ലാതെ വാഹനമോടിച്ച 79 കുട്ടികൾ ഒരാഴ്ചക്കിടെ കുവൈത്തിൽ പിടിയിൽ

Published : Sep 11, 2025, 05:33 PM IST
traffic inspection

Synopsis

ട്രാഫിക് പട്രോളിംഗിന്റെ പ്രതിവാര കണക്കുകൾ പ്രകാരം, 31,395 ട്രാഫിക് നിയമലംഘനങ്ങൾ രേഖപ്പെടുത്തി. 29 വാഹനങ്ങൾ പിടിച്ചെടുത്തു.

കുവൈത്ത് സിറ്റി: കഴിഞ്ഞ ഒരാഴ്ചക്കിടെ ലൈസൻസില്ലാതെ വാഹനമോടിച്ച 79 കുട്ടികളെ ട്രാഫിക് ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തു. ഇവരെ ജുവനൈൽ പ്രോസിക്യൂഷന് കൈമാറുകയും തുടർനടപടികൾ സ്വീകരിക്കുകയും ചെയ്തു. ട്രാഫിക് പട്രോളിംഗിന്റെ പ്രതിവാര കണക്കുകൾ പ്രകാരം, 31,395 ട്രാഫിക് നിയമലംഘനങ്ങൾ രേഖപ്പെടുത്തി. 29 വാഹനങ്ങൾ പിടിച്ചെടുത്തു. 65 പേരെ ട്രാഫിക് തടങ്കൽ കേന്ദ്രത്തിലേക്ക് മാറ്റി. കൂടാതെ, ഒളിവിൽ പോയ 66 പേർ ഉൾപ്പെടെ നിയമനടപടികൾ നേരിടുന്ന 66 വാഹനങ്ങൾ പിടിച്ചെടുക്കുകയും 66 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു.

കൂടാതെ റെസിഡൻസി നിയമം ലംഘിച്ച 126 പേരെ അറസ്റ്റ് ചെയ്യുകയും, മയക്കുമരുന്ന് ഉപയോഗിച്ച മൂന്ന് പേരെ നാർക്കോട്ടിക് ഡിപ്പാർട്ട്മെൻ്റിന് കൈമാറുകയും ചെയ്തു. ഈ കാലയളവിൽ 1,179 ട്രാഫിക് അപകടങ്ങൾ ഉണ്ടായതായും അതിൽ 180 പേർക്ക് പരിക്കേറ്റതായും കണക്കുകൾ സൂചിപ്പിക്കുന്നു. നിയമപരമായ നടപടികൾ ഒഴിവാക്കാൻ കുട്ടികൾ ലൈസൻസില്ലാതെ വാഹനമോടിക്കുന്നത് രക്ഷിതാക്കൾ ശ്രദ്ധിക്കണമെന്ന് ഒരു സുരക്ഷാ ഉദ്യോഗസ്ഥൻ ആവർത്തിച്ചു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

എല്ലാവരും ഒരു അവസരം അർഹിക്കുന്നു; 50 മില്യൺ ഡോളർ നേടാൻ വീണ്ടും അവസരം നൽകി എമിറേറ്റ്സ് ഡ്രോ
സ്നേഹത്തിന്‍റെയും സമാധാനത്തിന്‍റെയും സന്ദേശവുമായി ക്രിസ്മസ്, ആശംസകൾ നേർന്ന് യുഎഇ ഭരണാധികാരികൾ