
ദോഹ: ഖത്തറിൽ പ്രവർത്തിക്കുന്ന പ്രധാന ഭക്ഷ്യ വിതരണ പ്ലാറ്റ്‌ഫോമുകളിലൊന്നായ തലബാത്തിന് വിലക്കേർപ്പെടുത്തി ഖത്തർ വാണിജ്യ-വ്യവസായ മന്ത്രാലയം (എംഒസിഐ). ഉപഭോക്തൃ സംരക്ഷണ നിയമലംഘനങ്ങൾ കണ്ടെത്തിയതിന് പിന്നാലെയാണ് വിലക്കേർപ്പെടുത്തിയത്. ഒരാഴ്ചത്തേക്ക് സേവനങ്ങൾ നിർത്തി അടച്ചുപൂട്ടാനാണ് മന്ത്രാലയത്തിന്റെ ഉത്തരവ്.
2008 ലെ ഉപഭോക്തൃ സംരക്ഷണം സംബന്ധിച്ച നിയമ നമ്പർ (8) ലെ ആർട്ടിക്കിൾ (7), (11) എന്നിവ തലബാത്ത് ലംഘിച്ചതായി കണ്ടെത്തി. ആവർത്തിച്ചുള്ള നിയമ ലംഘനങ്ങളും കമ്പനിക്കെതിരെ ഒന്നിലധികം സാധുതയുള്ള പരാതികളും ലഭിച്ചതായും വാണിജ്യ മന്ത്രാലയം അറിയിച്ചു.
ഉപഭോക്താക്കളെ വഞ്ചിക്കുകയും നിയമവിരുദ്ധമായി പണം നേടുകയും ചെയ്യുന്നതിന് തെറ്റായതോ തെറ്റിദ്ധരിപ്പിക്കുന്നതോ ആയ വിവരങ്ങൾ പ്രദർശിപ്പിച്ചതായും ഇത് ഉപഭോക്താക്കളുടെ മേൽ അമിത വില അടിച്ചേൽപ്പിക്കുന്നതാണെന്നും മന്ത്രാലയം ചൂണ്ടിക്കാട്ടി. കൂടാതെ സേവനങ്ങൾ ഉറപ്പ് നൽകുന്നതിൽ തലബാത്ത് സർവീസസ് കമ്പനി പരാജയപ്പെട്ടതായും മന്ത്രാലയം വ്യക്തമാക്കി. അടച്ചിടൽ പ്രഖ്യാപനത്തിന് പിന്നാലെ, ആപ്പ് പ്രവർത്തനത്തിലെ തടസ്സങ്ങളെക്കുറിച്ച് പരാതികൾ ഉന്നയിച്ചുകൊണ്ട് നിരവധി ഉപയോക്താക്കൾ സോഷ്യൽ മീഡിയയിൽ രംഗത്ത് വന്നിട്ടുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ