മലയാളി ഉള്‍പ്പെടെ മൂന്ന് പ്രവാസികള്‍ക്ക് മഹ്‍സൂസിന്റെ 80-ാം നറുക്കെടുപ്പില്‍ ഒരു ലക്ഷം ദിര്‍ഹം വീതം സമ്മാനം

Published : Jun 16, 2022, 06:35 PM ISTUpdated : Jun 16, 2022, 09:37 PM IST
മലയാളി ഉള്‍പ്പെടെ മൂന്ന് പ്രവാസികള്‍ക്ക് മഹ്‍സൂസിന്റെ 80-ാം നറുക്കെടുപ്പില്‍ ഒരു ലക്ഷം ദിര്‍ഹം വീതം സമ്മാനം

Synopsis

റാഫിള്‍ ഡ്രോയില്‍ വിജയികളായ രണ്ട് ഇന്ത്യക്കാരും ഒരു ഫിലിപ്പൈന്‍സ് സ്വദേശിയും ചേര്‍ന്ന് 300,000 ദിര്‍ഹമാണ് പങ്കിട്ടെടുത്തത്.

ദുബൈ: ഈവിങ്സ് എല്‍.എല്‍.സി ഓപ്പറേറ്റ് ചെയ്യുന്ന മഹ്‍സൂസിന്റെ 80-ാം നറുക്കെടുപ്പിലൂടെ കഴിഞ്ഞയാഴ്‍ച നിരവധിപ്പേരുടെ ജീവിതമാണ് മാറിമറിഞ്ഞത്. 100,000 ദിര്‍ഹം വീതം സ്വന്തമാക്കിയ യുഎഇയിലെ മൂന്ന് പ്രവാസികള്‍ സമ്മാനം ലഭിക്കുന്ന തുക തങ്ങളുടെ കുടുംബങ്ങളുടെ ജീവിതം മെച്ചപ്പെടുത്താനായി ഉപയോഗിക്കാന്‍ പദ്ധതിയിടുകയാണ്.

ഇന്ത്യക്കാരായ വീര, ശ്യാം എന്നിവര്‍ക്ക് പുറമെ ഫിലിപ്പൈന്‍സ് സ്വദേശിയായ നോര്‍മനുമാണ് കഴിഞ്ഞയാഴ്ച റാഫിള്‍ ഡ്രോയില്‍ വിജയികളായത്. മൂന്ന് പേര്‍ക്കും തങ്ങളുടെ ജീവിതത്തില്‍ വലിയ മാറ്റമുണ്ടാക്കാനുള്ള അവസരമാണ് കൈവന്നത്. ഒപ്പം അവരുടെ സ്വപ്‍നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കുമെന്ന മഹ്‍സൂസിന്റെ വാഗ്ദാനവും സത്യമായി മാറി.

തമിഴ്‍നാട് സ്വദേശിയായ വീര രണ്ട് വര്‍ഷത്തോളമായി യുഎഇയില്‍ താമസിക്കുന്നു. ഡ്രൈവര്‍ ജോലി ചെയ്യുന്ന അദ്ദേഹത്തിന് രണ്ട് പെണ്‍മക്കളാണുള്ളത്. സാധ്യമാവുന്ന ഏറ്റവും നല്ല വിദ്യാഭ്യാസം അവര്‍ക്ക് നല്‍കണമെന്നാണ് വീരയുടെ ആഗ്രഹം. അങ്ങനെ വിജയകരമായ ഒരു കരിയര്‍ പടുത്തുയര്‍ത്താനുള്ള അടിസ്ഥാനം അവര്‍ക്ക് പകര്‍ന്ന് നല്‍കണമെന്ന് അദ്ദേഹം ആഗ്രഹിക്കുന്നു.

2021 മുതല്‍ മഹ്‍സൂസില്‍ വിശ്വാസമര്‍പ്പിക്കുന്ന വീര പറയുന്നത് ഇങ്ങനെ: 'വിജയിയായെന്നറിഞ്ഞപ്പോള്‍ അടക്കാനാവാത്ത സന്തോഷമായിരുന്നു. ഈയൊരു അവസരത്തിന് മഹ്‍സൂസിന് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല. എനിക്ക് രണ്ട് പെണ്‍മക്കളാണ്. അവര്‍ക്ക് സാധ്യമാവുന്ന ഏറ്റവും നല്ല വിദ്യാഭ്യാസം കൊടുക്കണം. അങ്ങനെ അവരെ ജീവതത്തില്‍ മികച്ച നിലയിലെത്താന്‍ പ്രാപ്തരാക്കണം. മഹ്‍സൂസിലെ ഈ വിജയത്തിലൂടെ എനിക്ക് അത് സാധ്യമാവും'.

മറ്റൊരു വിജയിയായ നോര്‍മന്‍ കഴിഞ്ഞ‌ നാല് വര്‍ഷമായി യുഎഇയില്‍ ജീവിക്കുകയാണ്. അത്യാവശ്യമായിരുന്ന ഒരു സമയത്താണ് ഈ പണം കൈവന്നതെന്നായിരുന്നു 44 വയസുകാരനായ അദ്ദേഹത്തിന്റെ പ്രതികരണം.

കുടുംബത്തെ അത്യധികം സ്‍നേഹിക്കുന്ന, നാട്ടിലുള്ള അമ്മയ്‍ക്ക് എല്ലാ സഹായവും എത്തിക്കുന്ന നോര്‍മന്റെ വാക്കുകള്‍ ഇങ്ങനെ: 'നിരവധി വായ്‍പകളും ക്രെ‍ഡിറ്റ് കാര്‍ഡ് കുടിശികകളും എനിക്കുണ്ട്. അതില്‍ നിന്നെല്ലാം മോചനമേകുന്നതായി ഈ വിജയം. ബാധ്യതകളെല്ലാം ഇങ്ങനെ അവസാനിക്കുന്ന ആശ്വാസത്തിലാണ് ഞാന്‍. എന്റെ ജീവിതം മാറ്റിമറിച്ചതിന് മഹ്‍സൂസിന് നന്ദി പറയുന്നു.'

മലയാളിയായ ശ്യാം ഒരു സിനിമാ പ്രേമി കൂടിയാണ്, ദുബൈയില്‍ ടെക്നീഷ്യനായി ജോലി ചെയ്യുന്ന അദ്ദേഹം ഏഴ് വര്‍ഷമായി യുഎഇയില്‍ താമസിക്കുകയാണ്. കുടുംബം നാട്ടിലാണ്. സമ്മാനം ലഭിച്ച വിവരം ശ്യാം ആദ്യം അറിഞ്ഞതേയില്ല. ഒരു സുഹൃത്താണ് മെസേജ് ചെയ്‍ത് ആ വാര്‍ത്ത അറിയിച്ചത്. സന്തോഷത്തിന്റെ കൊടുമുടിയിലെത്തിയ അദ്ദേഹം പക്ഷേ മഹ്‍സൂസിലൂടെ ലഭിക്കുന്ന പണം എങ്ങനെ ചെലവഴിക്കണമെന്ന കാര്യം ഇപ്പോഴും ആലോചിക്കുന്നതേയുള്ളൂ.

'അത്യധികം ഭാഗ്യവാനാണ് ഞാന്‍. ആകെ ആഞ്ച് തവണ മാത്രമേ ഞാന്‍ മഹ‍്സൂസ് നറുക്കെടുപ്പില്‍ പങ്കെടുത്തിട്ടുള്ളൂ. ഇത്ര കുറഞ്ഞ കാലയളവില്‍ തന്നെ എനിക്ക് ഈ റാഫിള്‍ ഡ്രോയില്‍ വിജയിക്കാനായി. ഈ പണം ചെലവഴിക്കാനുള്ള ഏറ്റവും നല്ല വഴിയെക്കുറിച്ച് ഞാന്‍ ഇപ്പോഴും ആലോചിക്കുകയാണ്. എന്നാല്‍ അത് എന്റെ ജീവിതം മാറ്റുമെന്ന കാര്യത്തില്‍ സംശയമേയില്ല' - അദ്ദേഹം പറഞ്ഞു.

www.mahzooz.ae എന്ന വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്ത് 35 ദിര്‍ഹത്തിന്റെ ബോട്ടില്‍ഡ് വാട്ടര്‍ വാങ്ങി സംഭാവന ചെയ്യുന്നതിലൂടെ മഹ്‌സൂസ് നറുക്കെടുപ്പില്‍ പങ്കെടുക്കാന്‍ കഴിയും. ഓരോ ബോട്ടില്‍ഡ് വാട്ടര്‍ വാങ്ങുമ്പോഴും ഗ്രാന്‍ഡ് ഡ്രോയിലേക്കും പ്രതിവാര റാഫിള്‍ ഡ്രോയിലേക്കും ഓരോ എന്‍ട്രി വീതം ലഭിക്കും. മാത്രമല്ല ബോട്ടില്‍ഡ് വാട്ടര്‍ സംഭാവന നല്‍കുമ്പോള്‍ അത് മഹ്‌സൂസിന്റെ കമ്മ്യൂണിറ്റി പാര്‍ട്ണര്‍മാര്‍ വഴി ആവശ്യക്കാരിലേക്ക് എത്തിച്ചേരുകയും ചെയ്യും. 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ

Read more Articles on
click me!

Recommended Stories

മയക്കുമരുന്ന് ഉപയോഗിച്ചവരുടെ കൂടെ കണ്ടാൽ പോലും മൂന്ന് വര്‍ഷം തടവും 5000 ദിനാര്‍ പിഴയും, നിയമം ലംഘിക്കുന്നവർക്കെതിരെ കർശന നടപടിയെന്ന് കുവൈത്ത്
മരുഭൂമിയിലെ സ്വകാര്യ കേന്ദ്രത്തിൽ നിന്ന് പിടിച്ചെടുത്തത് വൻ ലഹരി ശേഖരം, കുവൈത്തിൽ മയക്കുമരുന്ന് വേട്ട