എല്ലാ രാജ്യങ്ങളുടെയും തലസ്ഥാനങ്ങള്‍ മിനിറ്റുകള്‍ക്കുള്ളില്‍ പറഞ്ഞ് റെക്കോര്‍ഡ് നേടി എട്ടു വയസ്സുകാരന്‍

Published : Jun 16, 2022, 03:45 PM ISTUpdated : Jun 16, 2022, 04:27 PM IST
എല്ലാ രാജ്യങ്ങളുടെയും തലസ്ഥാനങ്ങള്‍ മിനിറ്റുകള്‍ക്കുള്ളില്‍ പറഞ്ഞ് റെക്കോര്‍ഡ് നേടി എട്ടു വയസ്സുകാരന്‍

Synopsis

എട്ടു വയസ്സും എട്ടു മാസവും അഞ്ച് ദിവസവും പ്രായമുള്ള ദക്ഷേഷ് ലോകത്തിലെ എല്ലാ രാജ്യങ്ങളുടെയും തലസ്ഥാനങ്ങള്‍ ആറ് മിനിറ്റ് 50 സെക്കന്‍ഡ്, 37 സെന്റി സെക്കന്‍ഡു കൊണ്ടാണ് പറഞ്ഞത്.

ദുബൈ: ലോകത്തിലെ എല്ലാ രാജ്യങ്ങളുടെയും തലസ്ഥാനങ്ങള്‍ ഏറ്റവും വേഗത്തില്‍ പറഞ്ഞ് ഇന്റര്‍നാഷണല്‍ ബുക്ക് ഓഫ് റോക്കോര്‍ഡ്സ് നേടി എട്ടു വയസ്സുകാരന്‍. അജ്മാനില്‍ താമസിക്കുന്ന ദക്ഷേഷ് പാര്‍ത്ഥസാരഥി എന്ന എട്ടു വയസ്സുകാരനാണ് ലോക റെക്കോര്‍ഡ് സ്വന്തമാക്കിയത്. 

എട്ടു വയസ്സും എട്ടു മാസവും അഞ്ച് ദിവസവും പ്രായമുള്ള ദക്ഷേഷ് ലോകത്തിലെ എല്ലാ രാജ്യങ്ങളുടെയും തലസ്ഥാനങ്ങള്‍ ആറ് മിനിറ്റ് 50 സെക്കന്‍ഡ്, 37 സെന്റി സെക്കന്‍ഡു കൊണ്ടാണ് പറഞ്ഞത്. ഇതോടെ ഇന്റര്‍നാഷണല്‍ ബുക്ക് ഓഫ് റോക്കോര്‍ഡില്‍ പുതിയ ലോക റെക്കോര്‍ഡ് സൃഷ്ടിച്ചിരിക്കുകയാണ് ദക്ഷേഷ്. ഏറ്റവും വേഗത്തില്‍ ലോകരാജ്യങ്ങളുടെ തലസ്ഥാനങ്ങള്‍ പറഞ്ഞ കുട്ടി എന്ന റെക്കോര്‍ഡാണ് ദക്ഷേഷ് സ്വന്തമാക്കിയത്. 

അബുദാബിയിൽ നിന്ന് കൊച്ചിയിലേക്ക് സർവീസുകൾ തുടങ്ങാനൊരുങ്ങി ​ഗോ എയർ

ലോകത്തിലെ ഏറ്റവും വലിയ 360 ഡിഗ്രി സ്‍ക്രീന്‍; ഗിന്നസ് റെക്കോര്‍ഡ് ഖത്തറിന് സ്വന്തം

ദോഹ: ലോകത്തിലെ ഏറ്റവും വലിയ ബാഹ്യ 360 ഡിഗ്രി സ്‍ക്രീനെന്ന (Largest external 360 degree screen) ഗിന്നസ് റെക്കോര്‍ഡ് ദോഹ ടോര്‍ച്ച് ടവര്‍ (The Torch Doha) സ്വന്തമാക്കി. കഴിഞ്ഞ ദിവസമായിരുന്നു ഈ സ്‍ക്രീനിന്റെ പ്രകാശന ചടങ്ങ്. നേരത്തെ ജൂണ്‍ ആറിനായിരുന്നു പ്രകാശന ചടങ്ങ് നിശ്ചയിച്ചിരുന്നതെങ്കിലും പ്രതികൂല കാലാവസ്ഥ കാരണം കഴിഞ്ഞ ദിവസത്തേക്ക് മാറ്റി വെയ്‍ക്കുകയായിരുന്നു.

ലോകത്തിലെ ഏറ്റവും വലിയ എക്സ്റ്റേണല്‍ 360 ഡിഗ്രി സ്ക്രീനിനുള്ള ഗിന്നസ് പുരസ്കാരം ആസ്‍പെയര്‍ സോണ്‍ സിഇഒ മുഹമ്മദ് ഖലീഫ അല്‍ സുവൈദി ഗിന്നസ് അധികൃതരില്‍ നിന്ന് ഏറ്റുവാങ്ങി. ഖത്തറില്‍ ഈ വര്‍ഷം നടക്കാനിരിക്കുന്ന 2022 ഫിഫ ലോകകപ്പ് ഫുട്ബോള്‍ മത്സരത്തിന്റെയും മെസ്സി, നെയ്‍മര്‍, ബെക്കാം എന്നിവരുടെയും ചില വീഡിയോ ദൃശ്യങ്ങളാണ് പ്രകാശന ചടങ്ങില്‍ 360 ഡിഗ്രി സ്‍ക്രീനില്‍ പ്രദര്‍ശിപ്പിച്ചത്. കൂടാതെ കരിമരുന്ന് പ്രയോഗവും ലേസര്‍ ഷോയും ദൃശ്യവിരുന്നൊരുക്കി.

ഖത്തര്‍ ടോര്‍ച്ച് ബില്‍ഡിങിന് ചുറ്റുമായി സജ്ജീകരിച്ചിരിക്കുന്ന ഈ സ്‍ക്രീനിന് 11,345 ചതുരശ്ര മീറ്റര്‍ (112,116 ചതുരശ്ര അടിയിലധികം) വിസ്‍തീര്‍ണമാണുള്ളത്. ആസ്‍പെയര്‍ ടവര്‍ എന്നും അറിയപ്പെടുത്ത ദോഹ ടോര്‍ച്ച് ടവറിന് 298 മീറ്റര്‍ (980 അടി) ഉയരമാണുള്ളത്. 300 മീറ്റ‍ര്‍ ഉയരത്തില്‍ സ്ഥിതി ചെയ്യന്ന ടോര്‍ച്ച് ദോഹയില്‍ നിന്ന് ദോഹ നഗരത്തിന്റെ മനോഹരവും വിശാലവുമായ 360 ഡിഗ്രി കാഴ്ചയും സാധ്യമാവും.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ

Read more Articles on
click me!

Recommended Stories

പച്ചത്തുണി കൊണ്ട് മറച്ച് സൂക്ഷിച്ചു, സിറിയക്ക് സൗദി സമ്മാനിച്ച ആ പെട്ടിയിലെന്തായിരുന്നു? ഒടുവിൽ ഉത്തരമായി
വൃത്തിയിൽ വിട്ടുവീഴ്ചയില്ല, ലോകത്തിലെ ഏറ്റവും വൃത്തിയുള്ള 10 നഗരങ്ങളിൽ അഞ്ചും ഗൾഫിൽ